നാലുവർഷം മുൻപ് അഭിനയരംഗത്തെത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളസിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഉയർന്ന് ഇപ്പോൾ തമിഴ് സിനിമയിലും ഗംഭീരമായ അരങ്ങേറ്റം കുറിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിനെ സംബന്ധിച്ച വിജയനായിക കൂടിയാണ് ഐശ്വര്യ ലക്ഷ്മി.
ഇപ്പോഴിതാ, ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഐശ്വര്യ പങ്കുവച്ച രണ്ടു ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. അമ്മ ആഗ്രഹിക്കുന്ന മകൾ എങ്ങനെയാണെന്നും എന്നാൽ അമ്മയ്ക്ക് കിട്ടിയ ശരിക്കുമുള്ള മകൾ എങ്ങനെയാണെന്നും ചിത്രങ്ങളിലൂടെ പറയുകയാണ് ഐശ്വര്യ.


മോഡലിംഗിൽ നിന്നും സിനിമയിലേക്ക് എത്തിയ വ്യക്തിയാണ് ഐശ്വര്യ. എംബിബിഎസ് പഠനം കഴിഞ്ഞിരിക്കെ തന്നെ തേടിയെത്തിയ ഒരു ഫോൺകോളാണ് സിനിമയിലേക്ക് വഴിത്തുറന്നതെന്ന് ഐശ്വര്യ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ജനപ്രീതി നേടിയ ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്ന് മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ ശെൽവൻ’ ആണ്.
ധനുഷിനൊപ്പമുള്ള ആക്ഷന് ത്രില്ലർ ചിത്രം ‘ജഗമേ താണ്ഡവം’ റിലീസിനൊരുങ്ങുകയാണ്. ജൂണ് 18 ന് ഓടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഐശ്വര്യയ്ക്ക് ഒപ്പം മലയാളത്തിൽ നിന്നും ജോജു ജോർജും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണിത്.
,മലയാളത്തിൽ അർച്ചന 31 നോട്ട് ഔട്ട്, ബിസ്മി സ്പെഷ്യൽ, കാണെക്കാണെ, കുമാരി എന്നിങ്ങനെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഐശ്വര്യയുടേതായി ഒരുങ്ങുന്നുണ്ട്.
Read more: സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല, ഇങ്ങനെയൊരു ഭാഗ്യം കിട്ടുമെന്ന്; ഐശ്വര്യ ലക്ഷ്മി