Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

നായക്കുട്ടികൾക്കൊപ്പം ചിത്രമെടുക്കലാണ് സാറേ ഐഷൂന്റെ ഹോബി

“ഞാൻ കണ്ടുമുട്ടുന്ന ഓരോ നായയുമായും മിക്കവാറും എനിക്ക് ഒരു ചിത്രമുണ്ട്, വളരെ അപൂർവമായാണ് മനുഷ്യർക്കൊപ്പം”

Aishwarya Lekshmi, Aishwarya Lekshmi photos, Aishwarya Lekshmi latest, Aishwarya Lekshmi pet love, ഐശ്വര്യ ലക്ഷ്മി

മോഡലിങ്ങിൽ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. നിരവധി വിജയചിത്രങ്ങളിൽ നായികയാവാനും കഴിഞ്ഞ താരമാണ് ഐശ്വര്യ. ഇപ്പോഴിതാ, ഐശ്വര്യ പങ്കുവച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. ഒരു നായക്കുട്ടിയ്ക്ക് ഒപ്പമുള്ള ചിത്രമാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്. “ഞാൻ കണ്ടുമുട്ടുന്ന ഓരോ നായയുമായും എനിക്ക് ഒരു ചിത്രമുണ്ട്, മിക്കവാറും! വളരെ അപൂർവമായാണ് മനുഷ്യരുമായി. എന്തുകൊണ്ടാണെന്ന് ഞാൻ ചിന്തിക്കുന്നില്ല,” എന്നാണ് ഐശ്വര്യ കുറിക്കുന്നത്.

“നിങ്ങൾ ഒരു വെറ്റിനെറി ഡോക്ടർ ആവേണ്ട ആളായിരുന്നു,” എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

Read more: എന്തൊരു നോട്ടമാണ് ഇത്; നിഖിലയെ ട്രോളി ഐശ്വര്യ ലക്ഷ്മി

എംബിബിഎസ് പഠനം കഴിഞ്ഞിരിക്കെ തന്നെ തേടിയെത്തിയ ഒരു ഫോൺകോളാണ് സിനിമയിലേക്ക് വഴിത്തുറന്നതെന്ന് ഐശ്വര്യ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ജനപ്രീതി നേടാനും ഐശ്വര്യയ്ക്ക് കഴിഞ്ഞു

“ആദ്യ സിനിമയുടെ ഓഡിഷന് പോകുമ്പോൾ ഉണ്ടായ അതേ ടെൻഷനായിരുന്നു എനിക്ക്. പൊതുവേ ഏത് സിനിമയുടെ തുടക്കത്തിലും എനിക്ക് ടെൻഷൻ ഉണ്ടാകാറുണ്ട്. പക്ഷേ മണി സാറിന്റെ സിനിമയുടെ ഓഡിഷന് പോകുമ്പോൾ അനുഭവിച്ച ടെൻഷൻ എനിക്ക് വിവരിക്കാൻ കഴിയില്ല. ലുക്ക് ടെസ്റ്റും ഓഡിഷനും ഒന്നിച്ചായിരുന്നു. സെലക്ഷൻ കിട്ടാതെ നാളെ ആരെങ്കിലും എന്നെക്കുറിച്ച് ചോദിക്കുമ്പോൾ ആ കുട്ടി വളരെ മോശമാണെന്ന് മണി സർ പറയുന്നതൊക്കെ ഞാൻ സങ്കൽപ്പിച്ചു വച്ചു. എന്നാല്‍ ഭാഗ്യത്തിന് ആദ്യ ഓഡിഷനിൽ തന്നെ സർ ഓക്കെ പറഞ്ഞു,” മണിരത്നം ചിത്രത്തിൽ അഭിനയിക്കുന്നതിനെ കുറിച്ച് ഐശ്വര്യ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

Read more: ആദ്യ സിനിമയുടെ ഓഡിഷന് പോയ അതേ ടെൻഷൻ; ‘പൊന്നിയിൻ സെൽവനെ’ക്കുറിച്ച് ഐശ്വര്യ

2010ൽ പുറത്തിറങ്ങിയ ‘രാവൺ’ എന്ന ചിത്രത്തിന് ശേഷം ഐശ്വര്യ റായിയും മണിരത്നവും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘പൊന്നിയിൻ സെൽവ’നുണ്ട്. മാത്രമല്ല ചിത്രത്തിൽ ഐശ്വര്യ ഇരട്ട വേഷത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ ‘ഇരുവറി’നു ശേഷം മറ്റൊരു മണിരത്നം ചിത്രത്തിൽ കൂടി ഇരട്ട വേഷത്തിലെത്താൻ ഒരുങ്ങുകയാണ് ഐശ്വര്യ റായ്. കൽക്കി കൃഷ്ണമൂർത്തിയുടെ ‘പൊന്നിയിൻ സെൽവൻ’ എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Aishwarya lekshmi express her love towards pet dogs

Next Story
24 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അവർ ഒരുമിക്കുമ്പോൾMohanlal, A R Rahman, A R Rahman Mohanlal photo, AR Rahman aarattu, aarattu, Mohanlal film aarattu, B unnikrishnan, Neyyattinara gopan, Mohanlal new film, മോഹൻലാൽ, ആറാട്ട്, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com