scorecardresearch

ഇഷ്ടവാഹനം സ്വന്തമാക്കി ഐശ്വര്യ ലക്ഷ്മി

81.45 ലക്ഷം രൂപയാണ് ഇതിന്റെ കൊച്ചി എക്സ്ഷോറൂം വില

81.45 ലക്ഷം രൂപയാണ് ഇതിന്റെ കൊച്ചി എക്സ്ഷോറൂം വില

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aishwarya Lekshmi, Aishwarya Lekshmi photos, Aishwarya Lekshmi mercedes-benz glc 220d, Aishwarya Lekshmi video, Aishwarya Lekshmi films

നാലുവർഷം മുൻപ് അഭിനയരംഗത്തെത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളസിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഉയർന്ന് ഇപ്പോൾ തമിഴ് സിനിമയിലും ശ്രദ്ധ നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിനെ സംബന്ധിച്ച വിജയനായിക കൂടിയാണ് ഐശ്വര്യ ലക്ഷ്മി.

Advertisment

ഇപ്പോഴിതാ, തന്റെ ഇഷ്ടവാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഐശ്വര്യ. മെഴ്‌സിഡസ് ബെൻസ് ജി എൽ സി 220ഡി എന്ന വാഹനമാണ് ഐശ്വര്യ സ്വന്തമാക്കിയത്. 81 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഇതിന്റെ എക്സ്ഷോറൂം വില.

മോഡലിംഗിൽ നിന്നും സിനിമയിലേക്ക് എത്തിയ വ്യക്തിയാണ് ഐശ്വര്യ. എംബിബിഎസ് പഠനം കഴിഞ്ഞിരിക്കെ തന്നെ തേടിയെത്തിയ ഒരു ഫോൺകോളാണ് സിനിമയിലേക്ക് വഴിത്തുറന്നതെന്ന് ഐശ്വര്യ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ജനപ്രീതി നേടിയ ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്ന് മണിരത്നം സംവിധാനം ചെയ്യുന്ന 'പൊന്നിയിൻ ശെൽവൻ' ആണ്.

Advertisment

ധനുഷിനൊപ്പമുള്ള ആക്ഷന്‍ ത്രില്ലർ ചിത്രം 'ജഗമേ താണ്ഡവം', ടൊവിനോയുടെ നായികയായി അഭിനയിച്ച 'കാണെക്കാണെ' എന്നിവയാണ് അടുത്തിടെ റിലീസിനെത്തിയ ഐശ്വര്യ ചിത്രങ്ങൾ. ഓടിടി പ്ലാറ്റ്‌ഫോമിലാണ് ഇരു ചിത്രങ്ങളും റിലീസ് ചെയ്തത്.

മലയാളത്തിൽ അർച്ചന 31 നോട്ട് ഔട്ട്, ബിസ്മി സ്പെഷ്യൽ, കുമാരി എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള ഐശ്വര്യയുടെ ചിത്രങ്ങൾ.

Read more: സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല, ഇങ്ങനെയൊരു ഭാഗ്യം കിട്ടുമെന്ന്; ഐശ്വര്യ ലക്ഷ്മി

Aishwarya Lakshmi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: