യുവനിരയിലെ ഏറ്റവും ശ്രദ്ധേയയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഡോക്ടറും മോഡലുമായ ഐശ്വര്യ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയെങ്കിലും, ആഷിഖ് അബു ചിത്രം മായാനദിയാണ് താരത്തിന് കരിയർ ബ്രേക്ക് നൽകിയത്. തുടർച്ചയായി നിരവധി ഹിറ്റുകൾ ചെയ്തെങ്കിലും, ഐശ്വര്യ ഇപ്പോഴും മലയാളികൾക്ക് മായാനദിയിലെ അപ്പുവാണ്. ഇന്ന് ഐശ്വര്യയുടെ പിറന്നാളാണ്. താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് ആസിഫ് അലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ഏറെ തമാശ നിറഞ്ഞതാണ്.

വിജയ് സൂപ്പറും പപൗർണ്ണമിയും എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ബാലു വർഗ്ഗീസ്, ജോസഫ് അന്നംകുട്ടി ജോസ്, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

 

View this post on Instagram

 

Happy Birthday to Aishwarya Lekshmi !! #AishwaryaLekshmi #BrothersDay

A post shared by Movies Wolrld (@moviesworld19) on

പിറന്നാൾ ദിനത്തിൽ തന്നെയാണ് ഐശ്വര്യ മുഖ്യ വേഷത്തിൽ എത്തുന്ന ബ്രദേഴ്സ് ഡേ എന്ന ചിത്രവും റിലീസിനെത്തിയിരിക്കുന്നത്. കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ്, പ്രയാഗ മാർട്ടിൻ, മഡോണ സെബാസ്റ്റ്യൻ, മിയ ജോർജ്, തമിഴ് നടൻ പ്രസന്ന, വിജയ രാഘവൻ എന്നിവരും മുഖ്യവേഷത്തിൽ എത്തുന്നു.

തിരുവനന്തപുരം സ്വദേശിയായ ഐശ്വര്യ എറണാകുളത്തെ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും എം.ബി.ബി.എസ്. ബിരുദം നേടി. ബിരുദ പഠനകാലത്തു തന്നെ മോഡലിംഗ് തുടങ്ങിയിരുന്നു. ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഐശ്വര്യയ്ക്ക് ആദ്യ സിനിമയിലേക്ക് അവസരം ലഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook