മൂന്നുവർഷം മുൻപ് അഭിനയരംഗത്തെത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളസിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഉയർന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. ‘അര്‍ച്ചന 31 നോട്ടൗട്ട്’ എന്ന ചിത്രത്തിന്റെ പാലക്കാട്ടെ ഷൂട്ടിങ്ങ് ലൊക്കേഷനിലാണ് താരം ഇപ്പോൾ. ‘അർച്ചന’യുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും ഐശ്വര്യ പങ്കു വച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘രാമശ്ശേരി ഇഡ്ഡലിയ്ക്ക് നോ പറയുന്നതെങ്ങനെ,’ എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ ചിത്രം പങ്കുവച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലെ രാമശ്ശേരി എന്ന ഗ്രാമത്തില്‍ നിന്നും രുചിയുടെ ലോകത്ത് തനതായ ഒരിടം കണ്ടെത്തിയ ഒന്നാണ് രാമശ്ശേരി ഇഡ്ഡലി.
പാലക്കാട് -കോയമ്പത്തൂര്‍ ദേശീയ പാതയില്‍ പാലക്കാട് ടൌണില്‍ നിന്നും ഏകദേശം 10 കിലോമീറ്റര്‍ അകലെയാണ് രാമശ്ശേരി എന്ന ഗ്രാമം. സരസ്വതി ടീ സ്റ്റാള്‍, ശങ്കര്‍ വിലാസ് ടീ സ്റ്റാള്‍ എന്നിങ്ങനെ രണ്ടു കടകളിൽ മാത്രമാണ് രാമശ്ശേരി ഇഡ്ഡലി ലഭിക്കുക. രുചിപെരുമ കൊണ്ട് പ്രശസ്തമായ രാമശ്ശേരി ഇഡ്ഡലി ആസ്വദിച്ചു കഴിക്കുന്ന ഐശ്വര്യയെ ആണ് ചിത്രത്തിൽ കാണാനാവുക.
View this post on Instagram
സെപ്റ്റംബർ ആറിന് ഐശ്വര്യയുടെ ജന്മദിനത്തിലാണ് പുതിയ ചിത്രമായ ‘അര്‍ച്ചന 31 നോട്ടൗട്ട്’ പ്രഖ്യാപിച്ചത്. മാര്ട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാര്ട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദേവിക പ്ലസ് ടു ബയോളജി, അവിട്ടം എന്നീ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്ത അഖിൽ അനിൽകുമാറാണ് സംവിധായകൻ.
View this post on Instagram
രചന, തിരക്കഥ അഖിൽ അനിൽകുമാർ, അജയ് വിജയൻ, വിവേക് ചന്ദ്രൻ. ഛായാഗ്രഹണം ജോയൽ ജോജി. എഡിറ്റിംഗ് മുഹ്സിൻ പിഎം, സംഗീതം രജത്ത് പ്രകാശ്, മാത്തൻ. ആർട്ട് ഡയറക്ടർ രാജേഷ് പി.വേലായുധൻ,ലൈൻ പ്രൊഡ്യൂസർ ബിനീഷ് ചന്ദ്രൻ, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവിയർ.
മായാനദിയിലെ അപ്പു, വരത്തനിലെ പ്രിയ, വിജയ് സൂപ്പറും പൗര്‍ണമിയിലെ പൗര്‍ണമി തുടങ്ങിയ കഥാപാത്രങ്ങളെ പോലും അർച്ചനയും ശ്രദ്ധ നേടുമെന്ന പ്രതീക്ഷയിലാണ് ഐശ്വര്യയുടെ ആരാധകർ.
Read more: അമ്മയുടെ സാരിയിൽ അതിസുന്ദരിയായി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook