ഐശ്വര്യലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന
‘അര്‍ച്ചന 31 നോട്ടൗട്ട്’ 2022 ഫെബ്രുവരി നാലിന് റിലീസിനെത്തും. നവാഗതനായ അഖില്‍ അനില്‍കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. ‘ദേവിക പ്‌ളസ് ടു ബയോളജി’, ‘അവിട്ടം’ എന്നീ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അഖില്‍ അനില്‍കുമാര്‍.
അർച്ചന എന്ന പ്രൈമറി സ്കൂൾ ടീച്ചറുടെ വിവാഹത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. 31 വിവാഹാലോചനകളിലൂടെ കടന്നുപോയ അർച്ചനയുടെ ജീവിതത്തിലെ രസകരമായ സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്. ഐശ്വര്യ ലക്ഷ്മിയെ കൂടാതെ ഇന്ദ്രൻസ്, രമേഷ് പിഷാരടി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ സംഭാഷണമെഴുതുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോയല്‍ ജോജി നിര്‍വ്വഹിക്കുന്നു. പ്രശസ്ത സംവിധായകനായ മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ‘ചാര്‍ളി’, ‘ഉദാഹരണം സുജാത’ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിയാണ്.