ദീപം തെളിയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഐശ്വര്യ ലക്ഷ്മിയുടെ മറുപടി

ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ ലൈവായി എത്തിയതായിരുന്നു ഐശ്വര്യ

Aishwarya Lekshmi, ഐശ്വര്യ ലക്ഷ്മി, Candle Light Campaign, ഐക്യദീപം, Mammootty, മമ്മൂട്ടി, Lijo Jose Pellissery, ലിജോ ജോസ് പെല്ലിശ്ശേരി, Lijo Jose Pellissery on Prime Minister's speech, iemalayalam, ഐഇ മലയാളം

കൊറോണയ്‌ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനും പരസ്പരം ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമായി ഇന്ന് രാത്രി ഒമ്പത് മണിക്ക് എല്ലാവരും ലൈറ്റുകൾ അണച്ച് ഒമ്പത് മിനിറ്റ് നേരം ദീപം തെളിയിക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമാണ് സോഷ്യൽ മീഡിയയിലേയും വാർത്താ മാധ്യമങ്ങളിലേയുമൊക്കെ ചർച്ച.

മോദിയുടെ ആഹ്വാനത്തിന് പിന്തുണ അറിയിച്ച് നിരവധി താരങ്ങൾ എത്തിയിരുന്നു. അതുപോലെ വിമർശനങ്ങളും ഉയർന്നിരുന്നു. ഇന്ന് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ ലൈവായി എത്തിയ നടി ഐശ്വര്യ ലക്ഷ്മിയോടും ഒരാൾ ഇതേ ചോദ്യം ചോദിച്ചു. ഇന്ന് ദീപം തെളിയിക്കുന്നുണ്ടോ എന്ന്. എന്നാൽ എന്നും ദീപം തെളിയിക്കുന്നുണ്ട് എന്നായിരുന്നു ഐശ്വര്യയുടെ മറുപടി.

പ്രധാനമന്ത്രിക്ക് പിന്തുണ അറിയിച്ചുകൊണ്ട് മമ്മൂട്ടി, മോഹൻലാൽ, രാം ചരൺ, അമിതാഭ് ബച്ചൻ തുടങ്ങിയ താരങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ എത്തി.

കോവിഡ് എന്ന് മഹാവിപത്തിനെതിരെ ഒറ്റകെട്ടായി ഒറ്റ മനസോടെ എല്ലാ കഷ്ട നഷ്ടവും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം ഏപ്രില്‍ 5 ന് രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം തെളിയിക്കുന്ന ഐക്യ ദീപത്തിന് എല്ലാ പിന്തുണയെന്നും മമ്മൂട്ടി പറഞ്ഞു.

Read More: മമ്മൂക്കാ, നന്ദി; മമ്മൂട്ടിയോട് നരേന്ദ്ര മോദി

ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ മഹാസംരഭത്തിന് എല്ലാവരും പങ്കാളികളാവണമെന്ന് ആഗ്രഹിക്കുന്നുന്നെന്നും അഭ്യര്‍ത്ഥിക്കുന്നെന്നും മമ്മൂട്ടി പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു മമ്മൂട്ടിയുടെ ആഹ്വാനം.

നേരത്തെ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്ത് എത്തിയിരുന്നു. ടോർച്ച് അടിക്കുമ്പോൾ കൃത്യം കൊറോണയുടെ കണ്ണിൽ തന്നെ നോക്കി അടിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. “പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം. NB: മെഴുതിരി , ബൾബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ്, എമർജൻസി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയിൽ പ്രവേശിപ്പിക്കുന്നതല്ല എന്ന് കമ്മിറ്റി,” ഫെയ്സ്ബുക്ക് പോസ്റ്റിൽ ലിജോ പറയുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Aishwarya lekshmi about candle light campaign

Next Story
മമ്മൂക്കാ, നന്ദി; മമ്മൂട്ടിയോട് നരേന്ദ്ര മോദിMammootty, മമ്മൂട്ടി, Lijo Jose Pellissery, ലിജോ ജോസ് പെല്ലിശ്ശേരി, Lijo Jose Pellissery on Prime Minister's speech, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com