ആട് ടുവിന് ശഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ നാളെ തിയേറ്ററിലെത്തും. ചിത്രത്തിന്റെ പാട്ടുകള്‍ക്കും ട്രെയിലറിനുമെല്ലാം നല്ല പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മെസി പാട്ടിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനിടെ ചിത്രത്തിലെ നായകന്‍ കാളിദാസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റും ഹിറ്റാവുകയാണ്. നായികയായ ഐശ്വര്യ ലക്ഷ്മിയുടെ കമന്റാണ് പോസ്റ്റിനെ വൈറലാക്കിയിരിക്കുന്നത്.

Read More: അർജന്റീന ഫാൻസ് കാട്ടൂർക്കടവും ഇളയരാജയും നാളെയെത്തും

തെന്നിന്ത്യന്‍ താരം തൃഷയുടെ കടുത്ത ആരാധകനാണ് കാളിദാസ്. ഒരു പരിപാടിക്കിടെ തൃഷയുടെ പിന്നിലായി ഇരിപ്പിടം ലഭിച്ച കാളിദാസ് തൃഷയെ ആരാധനയോടെ നോക്കുന്ന ചിത്രമാണ് കാളിദാസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് ഐശ്വര്യ നല്‍കിയ രസകരമായ കമന്റാണ് ശ്രദ്ധേയമാകുന്നത്.’ശ്ശെടാ വിപിനാ…!’ എന്നായിരുന്നു ഐശുവിന്റെ കമന്റ്. ഇതും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ചിത്രത്തിലെ കാളിദാസിന്റെ കഥാപാത്രത്തിന്റെ പേരാണ് വിപിന്‍ എന്നത്.

കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയും കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണ് ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. കാട്ടൂര്‍ കടവ് ഗ്രാമത്തിലെ അര്‍ജന്റീന ആരാധകരുടെ കഥയാണ് ചിത്രം പറയുന്നത്. അശോകന്‍ ചരുവിലിന്റെ കഥയില്‍ ജോണ്‍ മന്ത്രിക്കലും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം രണദിവെയും ചിത്രസംയോജനം ലിജോ പോളും നിര്‍വഹിച്ചിരിക്കുന്നു.

Also Read: മെസിക്കായി പോരടിച്ച് കാളിദാസും കൂട്ടുകാരും; ‘അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവി’ ലെ ഗാനം

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോപിസുന്ദറാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ‘ആട്’, ‘ആന്‍മേരി കലിപ്പിലാണ്’, ‘ആട് 2’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മിഥുന്‍ മാനുവല്‍ ഒരുക്കുന്ന ചിത്രമാണ് ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ