scorecardresearch

ബ്ലാക്ക് സ്യൂട്ട് അണിഞ്ഞ് ഹോട്ട് ലുക്കിൽ ഐശ്വര്യ

ഇൻസ്റ്റഗ്രാമിൽ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം

ബ്ലാക്ക് സ്യൂട്ട് അണിഞ്ഞ് ഹോട്ട് ലുക്കിൽ ഐശ്വര്യ

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി കൈനിറയെ ചിത്രങ്ങളാണ് ഐശ്വര്യ ലക്ഷ്മിക്ക്. തെലുങ്കിൽ ഐശ്വര്യ പ്രധാന കഥാപാത്രം അവതരിപ്പിച്ച ‘അമ്മു’ എന്ന ചിത്രം ശ്രദ്ധ നേടിയിരുന്നു. മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവനി’ലും ഐശ്വര്യയുടെ കഥാപാത്രമായ പൂങ്കുഴലിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഇൻസ്റ്റഗ്രാമിൽ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ബ്ലാക്ക് സ്യൂട്ട് അണിഞ്ഞുള്ള ചിത്രങ്ങളാണ് ഐശ്വര്യ പോസ്റ്റ് ചെയ്തത്.ബ്ലാക്ക് സ്യൂട്ടിനൊപ്പം ഗോൾഡൻ നിറത്തിലുള്ള് ആഭരണങ്ങളാണ് ഐശ്വര്യ തിരഞ്ഞെടുത്തിരിക്കുന്നത്. ‘ലുക്കിങ്ങ് അറ്റ് യൂ’ എന്ന അടികുറിപ്പാണ് ചിത്രങ്ങൾക്കു നൽകിയത്. താരങ്ങളായ ഗായത്രി ശങ്കർ, അവന്തിക മോഹൻ, ഡയാന എന്നിവരും ചിത്രങ്ങൾക്കു താഴെ കമന്റു ചെയ്തിട്ടുണ്ട്.

തമിഴിൽ ‘ഗട്ടാ ഗുസ്തി’യാണ് ഐശ്വര്യയുടെ അവസാനമായി തിയേറ്ററിലെത്തിയ ചിത്രം. വിഷ്ണു വിശാൽ ആണ് ചിത്രത്തിലെ നായകൻ. കുമാരിക്ക് ശേഷം ക്രിസ്റ്റഫർ, കിങ് ഓഫ് കോത്ത എന്നിവയാണ് ഐശ്വര്യയുടെ പുതിയ മലയാള സിനിമകൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Aishwarya lakshmi shares photoshoot pictures goes viral