രണ്ടുവർഷങ്ങൾ കൊണ്ടു തന്നെ മലയാളത്തിലെ യുവനായികമാർക്കിടയിൽ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ഐശ്വര്യ ലക്ഷ്മി. ഐശ്വര്യയുടെ ഒരു പഴയ ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. മോഡലിംഗ് കാലത്തുനിന്നുള്ള ചിത്രത്തിൽ ശാലീനസുന്ദരി ലുക്കിലാണ് ഐശ്വര്യ.

View this post on Instagram

Guess Who?

A post shared by Mallu Hub (@mallu.hub.online) on

Read more: ‘ഞാനൊരൽപ്പം ഹൈപ്പർ ആക്ടീവാണേ…’ ഐശ്വര്യ ലക്ഷ്മി

എം.ബി.ബി.എസ് ബിരുദം നേടി ഡോക്ടറായ ശേഷമാണ് ഐശ്വര്യ അഭിനയരംഗത്തേക്ക് വരുന്നത്. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഐശ്വര്യ ‘മായാനദി’, ‘വരത്തൻ’, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്സ് ഡേ എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. വിശാൽ ചിത്രം ‘ആക്ഷനി’ലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഐശ്വര്യ. മണിരത്നം ‘പൊന്നിയിൻ ശെൽവൻ’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ ഐശ്വര്യ അവതരിപ്പിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook