ബോളിവുഡ് താരം ഐശ്വര്യ റായ് ഇന്നലെ മംഗളൂരുവിലെ ഒരു ബന്ധുവിവാഹത്തില്‍ പങ്കെടുത്ത ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മകള്‍ ആരാധ്യയോടോപ്പമാണ് ഐശ്വര്യ എത്തിയത്.

ചുവപ്പണിഞ്ഞ അമ്മയും മകളും വിവാഹത്തിനെത്തിയ ഏവരുടെയും മനം കവര്‍ന്നു എന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. മംഗളൂരു സ്വദേശിനിയാണ് ഐശ്വര്യ റായ്. അവിടുത്തെ ‘ബന്റ്’ എന്ന സമുദായത്തില്‍ പെട്ടവരാണ് ഐശ്വര്യയുടെ കുടുംബക്കാര്‍.

കഴിഞ്ഞ മാസം മുംബൈയിൽ മകൾ ആരാധ്യയുടെ 6-ാം പിറന്നാൾ ഗംഭീരമായി ആഘോഷിച്ചിരുന്നു. ഷാരൂഖ് ഖാൻ, ആമിർ ഖാൻ, ശിൽപ ഷെട്ടി തുടങ്ങി ബോളിവുഡിലെ താരങ്ങളൊക്കെ മക്കൾക്കൊപ്പമാണ് പിറന്നാൾ ആഘോഷത്തിനെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ