വാലന്റൈൻസ് ഡേ മകൾ ആരാധ്യയ്ക്കൊപ്പം ആഘോഷിച്ച് അഭിഷേക്-ഐശ്വര്യ ദമ്പതികൾ. വാലന്റൈൻസ് ഡേ ആഘോഷങ്ങളുടെ ചിത്രങ്ങൾ ഇന്നാണ് ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. മകൾക്കും ഭർത്താവിനുമൊപ്പം ഐശ്വര്യ പകർത്തിയ സെൽഫി ചിത്രങ്ങളാണിത്.
Read Also: ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം; ആൻഡ്രേയെക്കുറിച്ച് ശ്രിയ ശരൺ
മകളെ പുറകിൽനിന്നും ചേർത്തുപിടിച്ചുകൊണ്ടുളളതാണ് ഒരു സെൽഫി. മറ്റൊരു സെൽഫി ഭർത്താവ് അഭിഷേകിനും മകൾക്കുമൊപ്പമുളളതാണ്. അമ്മ പകർത്തിയ സെൽഫിയിൽ 8 വയസുകാരി ആരാധ്യയെ കാണാൻ വളരെ ക്യൂട്ടാണ്.
ഫെബ്രുവരി 5 ന് അഭിഷേകിന്റെ പിറന്നാൾദിനത്തിലും ഐശ്വര്യ കുടുംബ ഫൊട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതിനുപുറമേ അമിതാഭ് ബച്ചനും ജയ ബച്ചനും ഒന്നിച്ചുളള മറ്റൊരു ചിത്രവും ഐശ്വര്യ പോസ്റ്റ് ചെയ്തു.
അനുരാഗ് കശ്യപിന്റെ ‘ഗുലാബ് ജാമുൻ’ ചിത്രത്തിലൂടെ അഭിഷേകും ഐശ്വര്യയും വീണ്ടും സ്ക്രീനിൽ ഒന്നിക്കുകയാണ്. വിവാഹശേഷം ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഇതിനു പുറമേ ‘ദി ബിഗ് ബുൾ’, ‘ലൂഡോ’ എന്നിവയാണ് അഭിഷേകിന്റെ അടുത്ത ചിത്രങ്ങൾ.