aishwarya rai bachchan daughter aaradhya admitted to hoispital: മുംബൈ: കോവിഡ് -19 സ്ഥിരീകരിച്ച് ബോളിവുഡ് താരവും മുന്‍ലോകസുന്ദരിയുമായ ഐശ്വര്യ റായ് ബച്ചന്, മകള്‍ ആരാധ്യ ബച്ചന് എന്നിവരെ ആശുപത്രിയിലേക്ക് മാറ്റിയതായി റിപ്പോർട്ട്. ഇരുവരെയും മുംബൈ നാനാവതി ആശുപത്രിയിലേക്ക് മാറ്റിയതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Read More: ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു
ഞായറാഴ്ചയാണ് ഐശ്വര്യക്കും ആരാധ്യക്കും കോവിഡ് സ്ഥിരികരിച്ചത്. ഐശ്വര്യയുടെ ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനും ഭര്‍തൃപിതാവായ അമിതാഭ് ബച്ചനും ശനിയാഴ്ച കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു.
Mumbai: Aaradhya Bachchan, daughter of Abhishek Bachchan and Aishwariya Rai Bachchan, who tested positive for #COVID19 has been admitted at Nanavati Hospital. https://t.co/ZSDdDHwIDE
— ANI (@ANI) July 17, 2020
കോവിഡ് സ്ഥിരീകരിച്ച ശേഷം ഹോം ക്വാറന്റൈനിലായിരുന്നു ഐശ്വര്യ. രോഗബാധയെത്തുടർന്ന് 77കാരനായ അമിതാഭ് ബച്ചനെയും അഭിഷേകിനെയും ശനിയാാഴ്ച നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം.
Read More: കൊവിഡ് ബാധയെ തുടര്‍ന്ന് അമിതാഭ് ബച്ചന് ആശുപത്രിയില്‍; മകന് അഭിഷേകിനും രോഗം സ്ഥിരീകരിച്ചു
അഭിഷേക് ബച്ചന്റെ സഹോദരി ശ്വേത ബച്ചൻ, മാതാവും അഭിനേത്രിയുമായ ജയ ബച്ചൻ, ശ്വേതയുടെ മകൾ എന്നിവർക്ക് കോവിഡ് പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ചിരുന്നു. ജയ ബച്ചന് പുറമെ ഐശ്വര്യ റായ് ബച്ചന്റെ പരിശോധനാ ഫലവും നെഗറ്റീവ് ആണെന്നായിരുന്നു ആദ്യഘട്ടത്തിൽ റിപോർട്ടുകൾ വന്നത്. എന്നാൽ ഞായറാഴ്ച വൈകിട്ടോടെ ഐശ്വര്യക്കും മകൾ ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ചതായി വാർത്ത പുറത്തുവന്നു.
Aishwarya and Aaradhya have also tested COVID-19 positive. They will be self quarantining at home. The BMC has been updated of their situation and are doing the needful.The rest of the family including my Mother have tested negative. Thank you all for your wishes and prayers
— Abhishek Bachchan (@juniorbachchan) July 12, 2020
അഭിഷേക് ബച്ചനാണ് ഐശ്വര്യക്ക് കോവിഡ് സ്ഥിരീകരിച്ചതായി ട്വിറ്ററിലൂടെ അറിയിച്ചത്. ശനിയാഴ്ച തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യവും അഭിഷേക് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. അമിതാഭ് ബച്ചനാണ് ഈ മാസം 11ന് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി അമിതാഭ് ബച്ചൻ അറിയിച്ചതിന് പിറകേയായിരുന്നു അഭിഷേകും തനിക്ക് രോഗബാധ സ്ഥിരീകരിച്ചതായി അറിയിച്ചത്.
ബച്ചൻ കുടുംബവുമായി അടുത്തിടപഴകിയവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.