തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്്റ്റാര്‍ നയന്‍താരയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പേര് ഐരാ എന്നാണ്. കെം സര്‍ജുന്‍ സംവിധാനം ചെയ്യുന്നു.

കരിയറില്‍ ആദ്യമായി നയന്‍താര ഡബ്ബിള്‍ റോളിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. മാ, ലക്ഷ്മി എന്നീ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സര്‍ജുന്‍. നയന്‍താരയുമായി ചേര്‍ന്ന് ഒരു ഹൊറര്‍ ചിത്രം ചെയ്യണമെന്ന് അദ്ദേഹം നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു. പുതിയ ചിത്രം ആ ഗണത്തില്‍ പെടുന്നതാകുമെന്നാണ് പ്രതീക്ഷിക്കുന്നതും.

കെജെആര്‍ സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നയന്‍താരയുടെ അറമും കെജെആര്‍ സ്റ്റുഡിയോയാണ് നിര്‍മ്മിച്ചത്. കോലമാവ് കോകില, ഇമൈകള്‍ നൊടികള്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ തിളക്കത്തിലാണ് നയന്‍താര. ഇതിന് പുറമെ അജിത്തിനൊപ്പമുള്ളതടക്കം വമ്പന്‍ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook