ജേക്കബിന്റെ സ്വർഗരാജ്യത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ ഐമ സെബാസ്റ്റ്യൻ വിവാഹിതയാകുന്നു. മലയാളത്തിലെ പ്രമുഖ നിർമാണ കമ്പനിയായ വീക്കെൻഡ് ബ്ലോക്ബ്സ്റ്റേർസിന്റെ ഉടമസ്ഥയായ സോഫിയ പോളിന്റെ മകൻ കെവിൻ പോളാണ് വരൻ. അക്കൗണ്ട്സ് മാനേജറാണ് കെവിൻ.

പ്രണയവിവാഹമെന്നാണ് സൂചന. മുന്തിരിവളളികൾ തളിർക്കുമ്പോൾ എന്ന സിനിമയുടെ സെറ്റിൽവച്ചാണ് ഇരുവരും തമ്മിൽ പ്രണയത്തിലായതെന്നാണ് വിവരം. വീക്കെൻഡ് ബ്ലോക്ബ്സ്റ്റേർസ് ആയിരുന്നു ഈ ചിത്രം നിർമിച്ചത്. ഡിസംബറിൽ വിവാഹനിശ്ചയം നടക്കും. അടുത്തവർഷം ജനുവരിയിലാണ് വിവാഹം.

കെവിൻ പോളും ഐമയും: കടപ്പാട് കെവിൻ പോൾ ഫെയ്സ്ബുക്ക് പേജ്

2013ൽ പുറത്തിറങ്ങിയ ദൂരം എന്ന സിനിമയിലൂടെയാണ് ഐമ അഭിനയരംഗത്തെത്തുന്നത്. ജേക്കബിന്റെ സ്വർഗരാജ്യത്തിലൂടെയാണ് ഐമ മലയാളികൾക്ക് സുപരിചിതയായത്. ഐമ അഭിനയിച്ച മൂന്നാമത്തെ ചിത്രമായിരുന്നു മുന്തിരി വള്ളികൾ തളിർക്കുമ്പോൾ. മോഹൻലാൽ അവതരിപ്പിച്ച ഉലഹന്നാൻ എന്ന കഥാപാത്രത്തിന്റെ മകളെയാണ് ഐമ ചിത്രത്തിൽ അവതരിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ