നിവിൻ പോളി നായകനായ ‘ജേക്കബിന്റെ സ്വര്‍ഗരാജ്യം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച നടിയാണ് ഐമ സെബാസ്റ്റ്യന്‍. സഹോദരിമാർക്കൊപ്പമുള്ള ഒരു ഡാൻസ് വീഡിയോ പങ്കുവയ്ക്കുകയാണ് ഐമ ഇപ്പോൾ. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ‘കാളകാത്ത സന്ദന മേരം, വെകുവോകാ പൂത്തിരിക്കോ’ എന്ന പാട്ടിന് അനുസരിച്ചാണ് സഹോദരിമാരുടെ ഡാൻസ്.
ഐമയുടെ ഇരട്ട സഹോദരിയായ ഐനയേയും വീഡിയോയിൽ കാണാം. മുൻപ് ‘ദൂരം’ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.
ദുബായിലാണ് ഐമ ഇപ്പോൾ താമസിക്കുന്നത്. മോഹൻലാൽ നായകനായി എത്തിയ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന സിനിമയുടെ നിര്‍മ്മാതാവായ സോഫിയ പോളിന്റെ മകൻ കെവിനാണ് ഐമയുടെ ജീവിതപങ്കാളി. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രത്തിൽ ഐമയും അഭിനയിച്ചിരുന്നു. മോഹൻലാലിന്റെയും മീനയുടെയും മകളായാണ് ചിത്രത്തിൽ ഐമ വേഷമിട്ടത്.