/indian-express-malayalam/media/media_files/2025/12/18/summer-in-bethlehem-ai-photo-2025-12-18-14-21-23.jpg)
മലയാളിയുടെ സിനിമാ ഭൂപടത്തിൽ 'ബത്‌ലഹേം' എന്നത് വെറുമൊരു സ്ഥലമല്ല; അതൊരു വികാരമാണ്. മഞ്ഞു പെയ്യുന്ന ഓർമ്മകളും, മരിക്കാത്ത സൗഹൃദങ്ങളും, പിന്നെ ദശാബ്ദങ്ങളായിട്ടും ഉത്തരം കിട്ടാത്ത ആ ഒരു ചോദ്യവുമാണത്—'രവിശങ്കറിന് ആ പൂച്ചക്കുട്ടിയെ അയച്ചതാര്?' 1998-ൽ സിബി മലയിൽ-രഞ്ജിത്ത് കൂട്ടുകെട്ടിൽ പിറന്ന ഈ എവർഗ്രീൻ ക്ലാസിക്, 27 വർഷങ്ങൾക്കിപ്പുറവും മലയാളിയെ ആവേശം കൊള്ളിച്ചുകൊണ്ട് വീണ്ടും തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.
Also Read: അന്നൊരു പത്താം ക്ലാസുകാരി; ഈ ചിത്രത്തിലുള്ള നടിയെ മനസ്സിലായോ?
ഡിസംബർ 12-ന് ചിത്രം തീയേറ്ററുകളിൽ റീ-റിലീസ് ചെയ്തതോടെ ബത്‌ലഹേം വിശേഷങ്ങളും ഓർമകളുമൊക്കെയാണ് സോഷ്യൽ മീഡിയയുടെ സജീവചർച്ച.
ചിത്രത്തിലെ, അഞ്ചു കസിൻസ് ഏവർക്കും സുപരിചിതരാണ്. ഒപ്പം മഞ്ജുവിന്റെ ആ ഹിറ്റ് ഡയലോഗും, 'അയ്‌ന്തു കസിൻസ് നെല്ലി ആരാവതു...'. വർഷങ്ങൾക്കിപ്പുറം ആ അയ്ന്തു കസിൻ എങ്ങനെയിരിക്കും? ആ കൗതുകത്തിനു ഉത്തരമേകുകയാണ് ഒരു എ ഐ കലാകാരൻ.
മഞ്ജു വാര്യർ, സംഗീത, ശ്രീജയ നായർ, മഞ്ജുള, മയൂരി എന്നിവരെയാണ് ചിത്രങ്ങളിൽ കാണാനാവുക. ഇതിൽ മയൂരി ഇന്ന് ജീവിച്ചിരിപ്പില്ല.
Also Read: ബച്ചൻ അത് ചെയ്യുമെന്ന് രേഖ കരുതി, പക്ഷേ സംഭവിച്ചത് മറ്റൊന്ന്! വെളിപ്പെടുത്തലുമായി രേഖയുടെ സുഹൃത്ത്
സിബി മലയിലിന്റെ മാന്ത്രിക സ്പർശവും രഞ്ജിത്തിന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും സിയാദ് കോക്കറുടെ നിർമ്മാണ മികവും ഒത്തുചേർന്നപ്പോഴാണ് 'സമ്മർ ഇൻ ബത്‌ലഹേം' പിറന്നത്. സഞ്ജീവ് ശങ്കറിന്റെ മനോഹരമായ ദൃശ്യങ്ങളും വിദ്യാസാഗർ-ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിലെ പാട്ടുകളും ഇന്നും മലയാളികളുടെ പ്ലേലിസ്റ്റിലെ രാജാക്കന്മാരാണ്. യേശുദാസും ചിത്രയും സുജാതയും എം.ജി. ശ്രീകുമാറും പാടിയ ആ ഗാനങ്ങൾ റീ-റിലീസ് വേളയിലും തീയേറ്ററുകളിൽ വലിയ ഓളമാണ് സൃഷ്ടിച്ചത്. കാലം എത്ര കടന്നുപോയാലും ഈ സിനിമയും അതിലെ കഥാപാത്രങ്ങളും മലയാളിയുടെ ഹൃദയത്തിൽ നിന്ന് മായില്ലെന്നു കൂടിയാണ് ഈ ഐഐ ആർട്ടും സൂചിപ്പിക്കുന്നത്.
Also Read: ഗോകുലും കാളിദാസും മീനാക്ഷിയും; വൈറലായി സമ്മർ ഇൻ ബത്‌ലഹേം ന്യൂജെൻ പോസ്റ്റർ, മോനായി ഇല്ലാതെ എന്ത് ബത്‌ലഹേം എന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us