/indian-express-malayalam/media/media_files/2026/01/11/mohanlal-sreenivasan-shobana-sarvam-maya-2026-01-11-15-22-48.jpg)
നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ ചിത്രമാണ് 'സർവ്വം മായ'. നിവിൻ പോളിയും അജു വർഗീസും തകർത്താടിയ പ്രഭേന്ദു നമ്പൂതിരി, രൂപേഷ് നമ്പൂതിരി എന്നീ കഥാപാത്രങ്ങൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയുടെയും ശ്രദ്ധ കവർന്നിരുന്നു. എന്നാൽ ഇത്തവണ നിവിനും അജുവിനുമല്ല കൈയടി, പകരം എഐ (AI) സാങ്കേതികവിദ്യയിലൂടെ ആ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിക്കും ശ്രീനിവാസനുമാണ്.
Also Read: ആട് 3 മാർച്ച് 19ന് എത്തും; ഷൂട്ടിംഗ് പൂർത്തിയായ സന്തോഷം പങ്കിട്ട് സംവിധായകൻ
നമ്മുടെ പ്രിയതാരങ്ങളായ മോഹൻലാലും ശ്രീനിവാസനുമായിരുന്നു 'സർവ്വം മായ' യിൽ നിവിനും അജുവിനും പകരം എത്തിയതെങ്കിലോ? ആ കൗതുകകരമായ ചിന്തയെ യാഥാർത്ഥ്യമാക്കുകയാണ് വീഡിയോ. മുൻപ് സമാനമായ രീതിയിൽ മമ്മൂട്ടിയും മോഹൻലാലും സർവ്വം മായയിൽ എത്തിയാൽ എന്ന രീതിയിലുള്ള വീഡിയോയും വൈറലായിരുന്നു.
Also Read: ഉണ്ണിയും ഗാഥയും മുതൽ മലരും ജോർജും വരെ; മലയാളി കാത്തിരുന്ന കല്യാണങ്ങൾ
ഒരു എഐ കലാകാരന്റെ ഭാവനയിൽ വിരിഞ്ഞ ഈ വീഡിയോയിൽ, സിനിമയിലെ രസകരമായ പല രംഗങ്ങളിലും മോഹൻലാലും ശ്രീനിവാസനും നിറഞ്ഞാടുകയാണ്. ഇരുവരും ഒരുമിച്ച് പൂജ ചെയ്യുന്നതും, കുളത്തിൽ കുളിക്കുന്നതും, സ്കൂട്ടറിൽ ചുറ്റിനടക്കുന്നതുമൊക്കെയാണ് വീഡിയോയിൽ കാണാനാവുക. ഡെലൂലു ആയി ശോഭനയേയും വീഡിയോയിൽ കാണാം.
Also Read: ബോക്സ് ഓഫീസിലെ ചക്രവർത്തി പ്രഭാസ് തന്നെ; ചരിത്രം തിരുത്തി 'രാജാ സാബ്'
"എല്ലാ മലയാളി പ്രേക്ഷകരും കാണാൻ ആഗ്രഹിക്കുന്ന എന്നാൽ ഇനി അങ്ങ് കാണാൻ പറ്റാത്ത സീൻ," എന്നാണ് ആരാധകരുടെ കമന്റുകളിലൊന്ന്.
നിവിൻ പോളിയുടെ ആദ്യ നൂറു കോടി ക്ലബ് ചിത്രം, ഇതിനകം 125 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്.
Also Read: ഹൃത്വിക് റോഷന്റെ ആകെ ആസ്തി എത്രയെന്നറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us