/indian-express-malayalam/media/media_files/2026/01/08/mammootty-mohanlal-sarvam-maya-ai-video-2026-01-08-11-51-03.jpg)
നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ ചിത്രമാണ് 'സർവ്വം മായ'. നിവിൻ പോളിയും അജു വർഗീസും തകർത്താടിയ പ്രഭേന്ദു നമ്പൂതിരി, രൂപേഷ് നമ്പൂതിരി എന്നീ കഥാപാത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്. എന്നാൽ ഇത്തവണ നിവിനും അജുവിനുമല്ല കൈയടി, പകരം എഐ (AI) സാങ്കേതികവിദ്യയിലൂടെ ആ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിക്കും മോഹൻലാലിനുമാണ്.
Also Read: നയൻതാരയും രശ്മികയുമല്ല; തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി ഇവർ
നമ്മുടെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരു സ്ക്രീനിൽ ഒന്നിച്ചു വരുന്നത് കാണാൻ എന്നും മലയാളി പ്രേക്ഷകർക്ക് വലിയ ആവേശമാണ്. ആ ആവേശത്തിനു ആക്കം കൂട്ടുകയാണ് വൈറലാവുന്ന എഐ വീഡിയോ. 'സർവ്വം മായ' യിൽ, നിവിനും അജുവിനും പകരം നമ്മുടെ 'മമ്മൂക്കയും ലാലേട്ടനും' എത്തിയാൽ എങ്ങനെയുണ്ടാകും? ആ കൗതുകകരമായ ചിന്തയെ യാഥാർത്ഥ്യമാക്കുകയാണ് വീഡിയോ.
Also Read: കൗതുകങ്ങളുടെ സർവ്വം മായ; നിവിൻ പോളിക്കൊപ്പം സ്ക്രീനിലെത്തിയത് 7 സംവിധായകർ
ഒരു എഐ കലാകാരന്റെ ഭാവനയിൽ വിരിഞ്ഞ ഈ വീഡിയോയിൽ, സിനിമയിലെ രസകരമായ പല രംഗങ്ങളിലും മമ്മൂട്ടിയും മോഹൻലാലും നിറഞ്ഞാടുകയാണ്. ലാലേട്ടനും മമ്മൂക്കയും ഒരുമിച്ച് പൂജ ചെയ്യുന്നതും, കുളത്തിൽ കുളിക്കുന്നതും, സ്കൂട്ടറിൽ ചുറ്റിനടക്കുന്നതുമൊക്കെയാണ് വീഡിയോയിൽ കാണാനാവുക.
സാധാരണ എഐ വീഡിയോകളിൽ കാണാറുള്ള കൃത്രിമത്വം ഒട്ടുമില്ലാതെ, വളരെ 'ഒറിജിനൽ' എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം. മമ്മൂട്ടിയുടെ ഗാംഭീര്യവും മോഹൻലാലിന്റെ തനതായ ശൈലിയും കഥാപാത്രങ്ങളുടെ ചലനങ്ങളിൽ കൃത്യമായി സന്നിവേശിപ്പിച്ചിട്ടുണ്ട്.
Also Read: ജനനായകനു വേണ്ടി ഇവർ വാങ്ങുന്ന പ്രതിഫലം എത്രയെന്നറിയാമോ?
"കണ്ടാൽ ഒറിജിനൽ ആണെന്നേ പറയൂ! ഇവർ രണ്ടുപേരും ശരിക്കും ഒരുമിച്ച് ഇതുപോലൊരു സിനിമ ചെയ്തിരുന്നെങ്കിൽ എത്ര നന്നായേനെ" എന്നാണ് ആരാധകരുടെ കമന്റുകളിലൊന്ന്.
നിവിൻ പോളിയുടെ ആദ്യ 100 കോടി ചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കിയ 'സർവ്വം മായ' തിയേറ്ററുകളിൽ വൻ കുതിപ്പ് തുടരുമ്പോഴാണ്, ആവേശത്തിന് മാറ്റുകൂട്ടി ഈ വീഡിയോയും പുറത്തുവന്നിരിക്കുന്നത്.
Also Read: പ്രണവിനെ പേടിപ്പിച്ച പുതപ്പിനടിയിലെ 'പ്രേതം' ഡെലൂലു അല്ലേ? വൈറലായി ട്രോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us