/indian-express-malayalam/media/media_files/2025/11/23/mohanlal-mammootty-ai-1-2025-11-23-21-36-31.jpg)
സെലിബ്രിറ്റി എന്ന പദവി ലഭിക്കുന്നതോടെ പ്രശസ്തിയുടെ കൊടുമുടി കയറുമെങ്കിലും, പല താരങ്ങൾക്കും ജീവിതത്തിൽ നഷ്ടമാകുന്ന ചില ലളിതമായ സന്തോഷങ്ങളുണ്ട്. ആരാലും തിരിച്ചറിയപ്പെടാതെ, ആൾക്കൂട്ടത്തിൽ ഒരാളായി സാധാരണക്കാരനെപ്പോലെ ഇറങ്ങിനടക്കുക, റോഡരികിലെ ഒരു ചായക്കടയിൽ കയറി നല്ല ചൂടുള്ള കട്ടൻ ചായ ഒരുമിച്ചടിക്കുക, യാതൊരു പ്രൊട്ടോക്കോളുമില്ലാതെ കൂട്ടുകാരുമായി സൊറ പറയുക... ഇതൊക്കെ സാധാരണക്കാർക്ക് നിസ്സാരമായി സാധ്യമാകുന്ന കാര്യങ്ങളാണെങ്കിലും, താരങ്ങൾക്ക് അതൊരു സ്വപ്നം മാത്രമായി അവശേഷിക്കാറുണ്ട്.
Also Read: പ്രിയപ്പെട്ട മനുഷ്യരും കാറ്റും കടലും സാക്ഷി; പിറന്നാളാഘോഷ ചിത്രങ്ങളുമായി ദീപ തോമസ്
സിനിമയുടെ തിരക്കുകളിൽ നിന്നും വലിയ വേദികളിൽ നിന്നുമുള്ള ഒരു 'രക്ഷപ്പെടൽ' അവർ എപ്പോഴും ആഗ്രഹിക്കുന്നുണ്ടാവാം.
ഇത്തരമൊരു മോഹം യാഥാർത്ഥ്യമായാൽ എങ്ങനെയിരിക്കും? മലയാള സിനിമാ ലോകത്തെ അതികായന്മാർ, ഒരു സാധാരണ ചായക്കടയുടെ പരിസരത്ത് ഒരുമിച്ചിരുന്ന് സൗഹൃദം പങ്കിടുന്ന കാഴ്ച... ആലോചിക്കുമ്പോൾത്തന്നെ അതൊരു വിസ്മയമാണ്!
ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു എഐ ചിത്രം അത്തരമൊരു കാഴ്ചയാണ് സമ്മാനിച്ചിരിക്കുന്നത്. ഒരു എഐ ആർട്ടിസ്റ്റിന്റെ ഭാവനയിൽ വിരിഞ്ഞ ഈ ചിത്രം സിനിമാപ്രേമികളിൽ കൗതുകം നിറയ്ക്കുകയാണ്.
Also Read: ഒറ്റ ഫ്രെയിമിൽ തമിഴ് സിനിമ തന്നെയുണ്ടല്ലോ...; തട്ടുകടയിൽ ഒത്തുകൂടി കോളിവുഡിന്റെ സൂപ്പർ താരങ്ങൾ
ഒരു ഗ്രാമീണ ചായക്കടയുടെ പശ്ചാത്തലം. മോഹൻലാൽ ശാന്തനായി, കൈയ്യിലെ കട്ടൻ ചായയിൽ ശ്രദ്ധയർപ്പിച്ച് ബെഞ്ചിൽ ഇരിക്കുന്നു. മമ്മൂട്ടി ലാലേട്ടന് സമീപം നിന്ന്, തനത് ശൈലിയിലുള്ള ഒരു കഥ പറച്ചിലിലോ തമാശയിലോ ഏർപ്പെട്ടിരിക്കുന്നു. സുരേഷ് ഗോപി തൻ്റെ ഗൗരവം വിട്ട്, കൂട്ടുകാരുമായി ചിരിച്ച് സംസാരിച്ച് കൂട്ടത്തിലുണ്ട്. പൃഥ്വിരാജ് ശ്രദ്ധയോടെ സംഭാഷണത്തിൽ പങ്കുചേരുന്നു. ജയറാമും ദിലീപും തമാശകളും ചിരികളുമായി സൗഹൃദ കൂട്ടായ്മയ്ക്ക് നിറം പകരുന്നു.
പ്രശസ്തിയുടെ മറയില്ലാതെ, വെറും സാധാരണ മനുഷ്യരായി അവർ ഒരു കട്ടൻ ചായയുടെ പേരിൽ ഒത്തുചേരുന്ന ഈ രംഗം, ഏതൊരു മലയാളിക്ക് മുന്നിലും ഒരു നൊസ്റ്റാൾജിയയും കൗതുകവും ഒരുപോലെ നിറയ്ക്കുന്ന ഒന്നാണ്.
Also Read: സർജറി വിജയമായിരുന്നു, കഠിനമായ ഈ ഘട്ടം താണ്ടി തിരിച്ചുവരും: സിദ്ധാർത്ഥ് മേനോൻ
/filters:format(webp)/indian-express-malayalam/media/media_files/2025/11/23/mohanlal-mammootty-ai-2025-11-23-21-36-42.jpg)
തമിഴ് ഇൻഡസ്ട്രി താരങ്ങളെ വച്ച് കഴിഞ്ഞ ദിവസം ഇതിനു സമാനമായൊരു ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. രജനികാന്ത്, കമൽഹാസൻ, വിജയ്, സൂര്യ, വിക്രം, അജിത്, വിജയ് സേതുപതി, ധനുഷ്, ശിവകാർത്തികേയൻ, കാർത്തി, ജീവ, പ്രഭുദേവ തുടങ്ങി തമിഴിലെ പ്രമുഖ നായകന്മാരെല്ലാം ഒത്തുകൂടിയ ചിത്രമായിരുന്നു ഇത്.
താരങ്ങൾ ഒരുമിച്ച് തമിഴ്നാട്ടിലെ തെരുവുകളിലൂടെ ലുങ്കിയുടുത്ത് രാത്രി നടക്കാനിറങ്ങുന്നതും തട്ടുകടയിൽ ഒത്തുകൂടി ഭക്ഷണം കഴിക്കുന്നതുമെല്ലാമായിരുന്നു എഐയുടെ സഹായത്തോടെ സൃഷ്ടിച്ച ചിത്രങ്ങളിലുള്ളത്.
Also Read: എനിക്ക് കരച്ചിലടക്കാനായില്ല, തിരിഞ്ഞുനോക്കുമ്പോള്‍ വാപ്പിച്ചിയും കരയുന്നു: ദുല്‍ഖര്‍ സല്‍മാന്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us