ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയുടെ ചിത്രീകരവേളയില്‍ എടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച് അഹാന കൃഷ്ണ. അല്‍താഫ് സലിം സംവിധാനം ചെയ്തു നിവിന്‍ പോളി നായകനായ ചിത്രം ഓണത്തിനാണ് റിലീസ് ചെയ്തത്. പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി ചിത്രം മുന്നേറുന്ന വേളയിലാണ് നായിക അഹാനയുടെ രസകരമായ ഈ പങ്കു വയ്ക്കലുകള്‍.

അടുത്ത സീനില്‍ അല്‍പ്പം ഉറക്കച്ചടവ് വേണമെന്നുള്ളത് കൊണ്ട് സെറ്റില്‍ ഉറങ്ങി തയ്യാറെടുക്കുന്ന മെത്തേഡ്‌ ആക്ടര്‍മാര്‍. അതോ തലേന്ന് രാത്രി ഉറങ്ങാത്തതോ?
നിവിന്‍ പോളി, സിജു വില്‍‌സണ്‍ എന്നിവര്‍ ഉറങ്ങുന്ന ചിത്രത്തിന് കീഴെ അഹാന കുറിച്ചതിങ്ങനെ.

 

‘തട്ടത്തിന്‍ മറയത്ത്’ റിലീസ് ചെയ്യുമ്പോള്‍ ഞാന്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുകയാണ്. കേരളത്തിലെ എല്ലാ പെണ്‍കുട്ടികളെയും പോലെ നിവിന്‍ പോളിയുടെ വലിയ ആരാധികയായിരുന്നു ഞാനും. ഒരിക്കല്‍ എന്‍റെ അച്ഛന്‍ എയര്‍പോര്‍ട്ടില്‍ വച്ച് നിവിനെ കാണാന്‍ ഇടയായി. എന്‍റെ മക്കള്‍ നിങ്ങളുടെ വലിയ ഫാന്‍സ്‌ ആണ്, എന്ന് പറഞ്ഞു അപ്പോള്‍ തന്നെ വീട്ടിലേയ്ക്ക് വിളിച്ചു.

അങ്ങനെ പയ്യന്നൂര്‍ കോളജിന്‍റെ വരാന്തയില്‍ എന്നൊക്കെ പറഞ്ഞ ആ മധുര ശബ്ദം ഞാന്‍ എന്നോട് ഹലോ പറഞ്ഞു. ഞാന്‍ നിങ്ങളുടെ വല്യ ഫാനാ, ചേട്ടന്‍റെ ശബ്ദം അടിപൊളിയാ, എന്നൊക്കെ ഞാന്‍ പറഞ്ഞതിന് താങ്ക്യൂ എന്ന് മറുപടി പറഞ്ഞു.

അന്ന് ഞാന്‍ വലിയ ഗമയില്‍ സ്കൂളില്‍ പോയി കൂട്ടുകാരോടൊക്കെ പറഞ്ഞു, ഞാന്‍ നിവിന്‍ പോളിയോട് സംസാരിച്ചു എന്ന്. അന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല, ആറു വര്‍ഷങ്ങള്‍ക്കിപ്പുറത്ത് നിങ്ങളുമൊത്ത് ഇങ്ങനെയൊരു പടം ഉണ്ടാകുമെന്ന്.

നന്ദി നിവിന്‍ ചേട്ടാ… നിങ്ങള്‍ ഒരു സ്വീറ്റ് ഹാര്‍ട്ട് ആണ്’

പടം എടുത്തതിന് സ്രിന്ദയ്ക്ക് പ്രത്യേകം നന്ദിയും അഹാന പറഞ്ഞിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ