തുടക്കം കുറിച്ചത് ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ ആയിരുന്നെങ്കിലും അഹാന കൃഷ്ണകുമാർ മലയാളികളുടെ പ്രിയനടി ആയത് ടൊവിനോ നായകനായ ലൂക്കയിലൂടെയാണ്. ലൂക്കയിൽ അഹാനയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് ഏറ്റവും ചെറിയ അനിയത്തി ഹൻസികയായിരുന്നു. ഇപ്പോഴിതാ മറ്റൊരു അനിയത്തി ഇഷാനിയും സിനിമയിലേക്ക്. മമ്മൂട്ടി നായകനാകുന്ന ‘വൺ’ എന്ന ചിത്രത്തിലൂടെയാണ് ഇഷാനിയുടെ അരങ്ങേറ്റം.

Read More: റോക്ക് ദി പാർട്ടി ബേബി; പാട്ടും അഭിനയവും മാത്രമല്ല, അഹാനയ്ക്ക് സ്റ്റെപ്പിടാനും അറിയാം

അഹാന തന്നെയാണ് ഇക്കാര്യം മറ്റുള്ളവരുമായി പങ്കുവച്ചത്. ഇഷാനിയുടെ പിറന്നാൾ ദിനമായ ഇന്ന് അനിയത്തിക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അഹാന ഇക്കാര്യം പറഞ്ഞത്.

“എന്റെ സുന്ദരിക്കുട്ടിക്ക് പിറന്നാൾ ആശംസകൾ. നമുക്ക് ധാരാളം സാമ്യതകൾ ഉണ്ട്. അതുകൊണ്ട് തന്നെ ചിലപ്പോൾ നിന്റെ ചിത്രം കാണുമ്പോൾ അത് ഞാൻ തന്നെയാണോ എന്ന് തോന്നാറുണ്ട്. നിനക്ക് മനോഹരമായ ഒരു പിറന്നാൾ ദിനമാണെന്ന് കരുതുന്നു. ഒരു അഭിനേത്രിയാകാൻ ഒരുങ്ങുന്നതിനാൽ ഈ വർഷം തീർച്ചയായും നിനക്ക് സ്പെഷ്യൽ ആയിരിക്കും.”

“എല്ലാവരോടും സന്തോഷത്തോടെ ഒരു കാര്യം അറിയിക്കുന്നു, മമ്മൂട്ടി സാർ നായകനാകുന്ന ‘വൺ’ എന്ന ചിത്രത്തിലൂടെ ഇഷാനി സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. കൂടെ കുറച്ച് മനോഹരമായ അഭിനേതാക്കളും ക്രൂവുമുണ്ട്. എല്ലാം നന്നായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു,” അഹാന കുറിച്ചു.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇഷാനിയുടെ അച്ഛനും നടനുമായ കൃഷ്ണകുമാറും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഇതോടെ കൃഷ്ണ കുമാറിന്റെ കുടുംബത്തിൽ നിന്നും സിനിമാ രംഗത്തേക്കെത്തുന്ന നാലാമത്തെ ആളാണ് ഇഷാനി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook