scorecardresearch

ഫാമിലി മുഴുവൻ ഇവിടെയുണ്ട്; നിമിഷിനും അര്‍ജുനും അശ്വിനുമൊപ്പം ജിം സെൽഫിയുമായി  അഹാന

നിമിഷ് രവിയ്ക്കും ഇഷാനിയുടെ കൂട്ടുകാരൻ അർജുനും ദിയയുടെ ഭർത്താവ് അശ്വിൻ ഗണേഷിനുമൊപ്പമുള്ള അഹാനയുടെ ജിം ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്

നിമിഷ് രവിയ്ക്കും ഇഷാനിയുടെ കൂട്ടുകാരൻ അർജുനും ദിയയുടെ ഭർത്താവ് അശ്വിൻ ഗണേഷിനുമൊപ്പമുള്ള അഹാനയുടെ ജിം ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്

author-image
Entertainment Desk
New Update
Ahaana Krishna Nimish Ravi Arjun Aswin Ganesh

ഇൻസ്റ്റഗ്രാമിലെയും യൂട്യൂബിലെയുമെല്ലാം തിളങ്ങുന്ന താരമാണ് യുവനടി അഹാന കൃഷ്ണ. ചിത്രങ്ങളും വീഡിയോകളും സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം അഹാന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, അഹാനയുടെ ജിമ്മിൽ നിന്നുള്ള ചിത്രമാണ് ശ്രദ്ധ നേടുന്നത്.

Advertisment

Also Read: ബേബി ഗേൾ വരുന്നു; റിലീസ് തീയതി പുറത്തുവിട്ട് നിവിൻ പോളി

അഹാന പങ്കുവച്ച ചിത്രത്തിൽ അഹാനയുടെ കൂട്ടുകാരൻ നിമിഷ് രവിയേയും ഇഷാനിയുടെ കൂട്ടുകാരൻ അർജുനെയും ദിയയുടെ ഭർത്താവ് അശ്വിൻ ഗണേഷിനേയും കാണാം. കൂടെ അഹാനയുടെ ട്രെയിനറുമുണ്ട്. "ഫുൾ ഹൗസ് അറ്റ് ജിം," എന്ന അടിക്കുറിപ്പോടെയാണ് അഹാന ചിത്രം പങ്കുവച്ചിരിക്കുന്നത്. 

Also Read: 14 തവണ കല്യാണം കഴിച്ചു,  ഇനി ഒറിജിനൽ കല്യാണം നടന്നാലും എക്സൈറ്റ്‌മെന്റ് ഉണ്ടാവുമെന്ന് തോന്നുന്നില്ല: നിഖില വിമൽ

Ahaana Krishna Nimish Ravi Arjun Aswin Ganesh 1

ഏതാണ്ട് ഒരു പതിറ്റാണ്ടോളം പഴക്കമുള്ള സൗഹൃദമാണ് നിമിഷും അഹാനയും തമ്മിൽ. സിനിമ സ്വപ്നം കണ്ടു നടക്കുന്ന കാലം മുതലുള്ള സൗഹൃദമാണതെന്ന് അഹാന തന്നെ പറഞ്ഞിട്ടുണ്ട്. "ഇവന് സിനിമയില്‍ ഭാവിയുണ്ട്, വലിയ ആളായി മാറുമെന്ന് അന്നേ ഞാൻ പറഞ്ഞിരുന്നു," എന്നാണ് നിമിഷിന്റെ സിനിമോട്ടോഗ്രാഫി സ്കില്ലിനെ കുറിച്ച് ഒരു​ അഭിമുഖത്തിൽ അഹാന പറഞ്ഞത്.

Also Read: ബ്രേക്കപ്പിന് ശേഷം മൂന്നര വർഷം സിംഗിൾ; ഒടുവിൽ യുഎസിൽ വെച്ച് ആ എട്ട് മണിക്കൂർ! ഡേറ്റിംഗ് അനുഭവം പങ്കിട്ട് പാർവതി

അഹാനയും നിമിഷും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഇരുവരും ഇതുവരെ തങ്ങളുടെ റിലേഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മിക്കവാറും യാത്രകളിലും വിശേഷാവസരങ്ങളിലും നിമിഷ് അഹാനയ്‌ക്കൊപ്പം ഉണ്ടാകാറുണ്ട്. 

Also Read:  ശ്രീദേവിയുമായി സണ്ണി അമേരിക്കയിൽ; മാടമ്പള്ളി മോടിപിടിപ്പിച്ച് നകുലനും ഗംഗയും; വർഷങ്ങൾക്കു ശേഷം മണിച്ചിത്രത്താഴ്

Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: