scorecardresearch

ഇതാര് കോലോത്തെ തമ്പുരാട്ടിയോ?; വീണ്ടും റോയൽ ലുക്കിൽ തിളങ്ങി അഹാന

പുതിയ ഫൊട്ടൊഷൂട്ട് ചിത്രങ്ങളുമായി അഹാന കൃഷ്‌ണ

Ahaana Krishna, Ahaana latest, Ahaana recent
Ahaana Krishna/ Instagram

നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. പ്രിയപ്പെട്ടവർക്കായി സർപ്രൈസ് ഒരുക്കാനും എന്നെന്നും ഓർക്കാവുന്ന മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാനുമൊക്കെ എപ്പോഴും അഹാന സമയം കണ്ടെത്താറുണ്ട്. അത്തരത്തിലുള്ള അഹാനയുടെ വ്ളോഗുകൾ പലപ്പോഴും വൈറലാവാറുമുണ്ട്.സോഷ്യല്‍ മീഡിയയില്‍ താരം ഫൊട്ടൊഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.

റോയൽ ലുക്കിലുള്ള​ ഫൊട്ടൊഷൂട്ട് ചിത്രങ്ങൾ കുറച്ചു ദിവസങ്ങൾക്കു മുൻപ് അഹാന ഷെയർ ചെയ്തിരുന്നു. അതിനു സമാനമായ രീതിയിലുള്ള ചിത്രങ്ങൾ വീണ്ടും പങ്കുവച്ചിരിക്കുകയാണ്. ‘ഹലോ ഫ്രെം കോലോത്തെ തമ്പുരാട്ടി’ എന്നാണ് അഹാന ചിത്രത്തിനു നൽകിയ അടികുറിപ്പ്. രാജകുമാരിയെ പോലെയുണ്ട് കാണാൻ, കുന്ദവൈ ലുക്ക് റിക്രിയേറ്റ് ചെയ്യൂ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിനു താഴെ നിറയുന്നത്.

വയലറ്റ് നിറത്തിലുള്ള പട്ടു സാരിയാണ് അഹാന അണിഞ്ഞത്. അതിനൊപ്പം സ്വർണ്ണാഭരണങ്ങളും സ്റ്റൈൽ ചെയ്തിട്ടുണ്ട്. വളരെ ട്രെഡീഷ്ണൽ റോയൽ ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

ദുൽഖർ സൽമാന്റെ നിർമാണത്തിൽ ഒരുങ്ങിയ ‘അടി’ ആണ് അഹാനയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം. പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഷൈൻ ടോം ചാക്കോ ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഏപ്രിൽ 14 ന് തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ahaana krishnas stunning look in saree fan says she seems like a princess