scorecardresearch

എന്നും നീയെന്റെ കൈകളിൽ സുരക്ഷിത: കുഞ്ഞനുജത്തിയ്ക്ക് ആശംസകളുമായി അഹാന

കുഞ്ഞനുജത്തിയ്ക്ക് പിറന്നാൾ ആശംസകളുമായി അഹാന

കുഞ്ഞനുജത്തിയ്ക്ക് പിറന്നാൾ ആശംസകളുമായി അഹാന

author-image
Entertainment Desk
New Update
Ahaana Krishna | Hansika Krishna

കുഞ്ഞനുജത്തിയ്ക്ക് ആശംസകളുമായി അഹാന

നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. ഏറ്റവും മനോഹരമായ മുഹൂർത്തങ്ങൾ കൊണ്ട് ജീവിതത്തെ അടയാളപ്പെടുത്താൻ ഇഷ്ടപ്പെടുന്നൊരാൾ കൂടിയാണ് അഹാന. അതിനായി ഏറെ കഷ്ടപ്പെടാൻ തയ്യാറാവുന്ന അഹാനയുടെ വീഡിയോകളും വ്ളോഗുകളുമെല്ലാം ശ്രദ്ധ നേടാറുണ്ട്. പ്രിയപ്പെട്ടവർക്കായി സർപ്രൈസ് ഒരുക്കാനും എന്നെന്നും ഓർക്കാവുന്ന മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാനുമൊക്കെ എപ്പോഴും അഹാന സമയം കണ്ടെത്തുന്നു.

Advertisment

സഹോദരിമാരിൽ അഹാനയ്ക്ക് ഏറെയടുപ്പം ഇളയ സഹോദരിയായ ഹൻസികയോടാണ് എന്ന് പലപ്പോഴും അഭിമുഖങ്ങളിൽ താരം പറഞ്ഞിട്ടുണ്ട്. ഹൻസുവിനോടുള്ള അഹാനയുടെ സ്നേഹം എത്രത്തോളമാണെന്ന് താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ സ്ഥിരമായി കാണാറുള്ളവർക്ക് മനസ്സിലാവും.

ഹൻസികയുടെ 18-ാം ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ ഹൻസുവിന് ആശംസകൾ നേർന്ന് അഹാന ഷെയർ ചെയ്ത വീഡിയോയും ശ്രദ്ധ നേടുകയാണ്. "എപ്പോഴും നിന്റെ കൈപിടിക്കാനും നീ വീഴും മുൻപ് ക്യാച്ച് ചെയ്യാനും ഞാനുണ്ടാവും. 18-ാം ജന്മദിനാശംസകൾ ബേബി," എന്നാണ് അഹാന കുറിച്ചത്.

Advertisment

സഹോദരി ദിയയും ഹൻസികയ്ക്ക് ആശംസകൾ നേർന്ന് കുറിപ്പുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റേത്. അച്ഛനു പിറകെ മകൾ അഹാനയും ഇഷാനിയും ഹൻസികയുമെല്ലാം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ‘ലൂക്ക’ എന്ന ചിത്രത്തിൽ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ച് ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: