scorecardresearch

ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു നിംസ്: നിമിഷിനോട് അഹാന

അഹാനയുടെ ഏറ്റവും​ അടുത്ത ചങ്ങാതിയാണ് നിമിഷ് രവി. ഇരുവരും പ്രണയത്തിലാണെന്ന രീതിയിലും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇതുവരെ ഇരുവരും തങ്ങളുടെ പ്രണയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

അഹാനയുടെ ഏറ്റവും​ അടുത്ത ചങ്ങാതിയാണ് നിമിഷ് രവി. ഇരുവരും പ്രണയത്തിലാണെന്ന രീതിയിലും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇതുവരെ ഇരുവരും തങ്ങളുടെ പ്രണയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ahaana Krishna Nimish Ravi

ഇൻഡസ്ട്രി ഹിറ്റായി മാറിയ ലോക അടക്കമുള്ള ചിത്രങ്ങളുടെ ഛായാഗ്രാഹകൻ നിമിഷ് രവിയുടെ ജന്മദിനമാണിന്ന്. നിമിഷിന് ആശംസകൾ നേർന്ന് അഹാന പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 

Advertisment

Also Read: വിവാഹത്തിന് എക്സ്പയറി ഡേറ്റ് വേണം: കാജോൾ

"പ്രിയപ്പെട്ട നിം നോമിന് ജന്മദിനാശംസകൾ, എൻ്റെ എക്കാലത്തെയും അടുത്ത സുഹൃത്തിന്. നിൻ്റെ മനോഹരമായ ഹൃദയം വളരെ ശുദ്ധവും അമൂല്യവുമാണ്, അതിനെ സുരക്ഷിതമായി സൂക്ഷിക്കുക. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിനക്ക് ലഭിച്ച എല്ലാ നല്ല കാര്യങ്ങൾക്കും കാരണം നിൻ്റെ ഉള്ളിലെ നന്മ മാത്രമാണ്. ദയയും വിനയവും ഉള്ളവനായി തുടരുക, നീ എപ്പോഴും ആയിരുന്നതുപോലെ നല്ലവനും മധുരസ്വഭാവമുള്ളവനുമായി ഇരിക്കുക. നിന്നെ ഒരുപാട് സ്നേഹിക്കുന്നു, നിംസ്," എന്നാണ് അഹാന കുറിച്ചത്. നിമിഷിനൊപ്പമുള്ള സെൽഫിയും അഹാന പങ്കുവച്ചിട്ടുണ്ട്.  

അഹാനയുടെ ഏറ്റവും​ അടുത്ത ചങ്ങാതിയാണ് നിമിഷ് രവി. ഇരുവരും പ്രണയത്തിലാണെന്ന രീതിയിലും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇതുവരെ ഇരുവരും തങ്ങളുടെ പ്രണയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Advertisment

Also Read: സിങ്കപ്പെണ്ണായി ജിമ്മിൽ; വർക്കൗട്ട് ചിത്രങ്ങളുമായി മഞ്ജു വാര്യർ

ഏതാണ്ട് ഒരു പതിറ്റാണ്ടോളം പഴക്കമുള്ള സൗഹൃദമാണ് നിമിഷും അഹാനയും തമ്മിൽ. സിനിമ സ്വപ്നം കണ്ടു നടക്കുന്ന കാലം മുതലുള്ള സൗഹൃദമാണതെന്ന് അഹാന തന്നെ പറഞ്ഞിട്ടുണ്ട്. "ഇവന് സിനിമയില്‍ ഭാവിയുണ്ട്, വലിയ ആളായി മാറുമെന്ന് അന്നേ ഞാൻ പറഞ്ഞിരുന്നു," എന്നാണ് നിമിഷിന്റെ സിനിമോട്ടോഗ്രാഫി സ്കില്ലിനെ കുറിച്ച് ഒരു​ അഭിമുഖത്തിൽ അഹാന പറഞ്ഞത്.

Also Read: New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന 6 ചിത്രങ്ങൾ

അഹാനയുടെ കുടുംബത്തിനും ഏറെ പ്രിയപ്പെട്ടയാളാണ് നിമിഷ്. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും നിറസാന്നിധ്യമായി നിമിഷും ഉണ്ടാവാറുണ്ട്.  

Sindhu Krishna Nimish Ravi Birthday wishes

അഹാനയുടെ അമ്മയായ സിന്ധുകൃഷ്ണയും നിമിഷിന് ആശംസകൾ നേർന്നിട്ടുണ്ട്. 

Also Read: അമ്മയ്ക്ക് ഒപ്പം ചുവടുവെച്ച് മീനാക്ഷിയും ഐശ്വര്യയും; തലമുറകളിലൂടെ വളരുന്ന കലയ്ക്ക് നന്ദിയെന്ന് ദിവ്യ ഉണ്ണി

Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: