scorecardresearch
Latest News

ആ കടയിലെ ജീവനക്കാർ തുറിച്ചു നോക്കുന്നുണ്ടായിരുന്നു; അമ്മയ്‌ക്കൊപ്പം യോയോ ചിത്രങ്ങളുമായി അഹാന

അമ്മയ്‌ക്കൊപ്പം ഷോപ്പിംഗിനിടെ പകർത്തിയ ചിത്രങ്ങളാണ് അഹാന ഷെയർ ചെയ്തിരിക്കുന്നത്

Ahaana Krishna, Ahaana Krishna Kashmir photos, Ahaana Krishna kashmir travel, Ahaana Krishna kashmir trip, Ahaana Krishna latest, Ahaana Krishna youtube, Ahaana Krishna youtube kashmir, അഹാന കൃഷ്ണ, കാശ്മീർ യാത്ര

സോഷ്യൽ മീഡിയയുടെ പ്രിയതാരമാണ് നടി അഹാന കൃഷ്ണ. ഒരു വ്ലോഗർ എന്ന രീതിയിലും സോഷ്യൽ മീഡിയ താരമെന്ന നിലയിലുമൊക്കെ ഏറെ ശ്രദ്ധ നേടിയ അഹാനയ്ക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. ജീവിതത്തിലെ സന്തോഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ അഹാന ഇടയ്ക്ക് ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, അമ്മ സിന്ധു കൃഷ്ണയ്ക്ക് ഒപ്പമുള്ള രസകരമായ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് അഹാന.

അമ്മയ്‌ക്കൊപ്പം ഷോപ്പിംഗിനിടെ പകർത്തിയ ചിത്രങ്ങളാണ് അഹാന ഷെയർ ചെയ്തിരിക്കുന്നത്. കൗതുകമുണർത്തുന്ന ഡിസൈനിലുള്ള കണ്ണടകളാണ് ഇരുവരും ധരിച്ചിരിക്കുന്നത്. കണ്ണട ധരിച്ച ഞങ്ങളെ കടയിലെ ജീവനക്കാർ തുറിച്ചുനോക്കി, ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചുവെന്നാണ് അഹാന കുറിക്കുന്നത്.

അടുത്തിടെ കാശ്മീരിലേക്ക് നടത്തിയ അവധിക്കാലയാത്രയുടെ വിശേഷങ്ങളും അഹാന പങ്കുവച്ചിരുന്നു. ഒരു സൂപ്പർസ്റ്റാറിനെ പോലെ ആദ്യക്കാഴ്ചയിൽ തന്നെ കാശ്മീർ തന്റെ ഹൃദയം കവർന്നു എന്നാണ് അഹാന കുറിച്ചത്. “ഹലോ.. കാശ്മീർ! നേരിട്ട് എന്റെ ഹൃദയത്തിലേക്ക് എന്തൊരു സൂപ്പർ-സ്റ്റാർ എൻട്രിയാണ് നിങ്ങൾ നടത്തിയത്. നിന്നെ കുറിച്ചുള്ള എന്റെ ആദ്യ ഓർമ്മയായി ഞാനിതെന്നും കാത്തുസൂക്ഷിക്കും.” ഭൂമിയിലെ പറുദീസയിലൊരു മഞ്ഞുകാലമെന്നാണ് അഹാന കാശ്മീർ യാത്രയെ വിശേഷിപ്പിക്കുന്നത്. പരമ്പരാഗത കാശ്മീരി വേഷത്തിലുള്ള ചിത്രങ്ങളും അഹാന ഷെയർ ചെയ്തിട്ടുണ്ട്.

‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു അഹാനയുടെ സിനിമാ അരങ്ങേറ്റം. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നിവയാണ് റിലീസ് ചെയ്ത മറ്റുചിത്രങ്ങൾ. നാന്‍സി റാണി, അടി എന്നിവയാണ് റിലീസിനൊരുങ്ങുന്ന അഹാന ചിത്രങ്ങൾ.

Read more: ‘ലൈറ്റായിട്ട് വിഷം ചേർത്തൊരു കേക്ക് എടുക്കട്ടെ’; ടൊവിനോയോട് അഹാന

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ahaana krishna with mother photos