നടി, വ്ളോഗര്‍ എന്നീ നിലകളില്‍ ശ്രദ്ധ നേടിയ അഹാന സോഷ്യല്‍ മീഡിയയിലേയും താരമാണ്. തന്റെ യാത്രാ വിശേഷങ്ങളും ഫാഷന്‍ ട്രന്‍ഡുകളും പുത്തന്‍ ഫോട്ടോഷൂട്ടുകളുമൊക്കെ ഇടയ്ക്ക് അഹാന സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
വര്‍ക്കലയില്‍ അവധി ആഘോഷിക്കുന്ന അഹാനയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധക ശ്രദ്ധ നേടുന്നത്. കൂട്ടുക്കാരും ഒന്നിച്ചുളള സന്തോഷ നിമിഷങ്ങളാണ് അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഛായഗ്രഹകന്‍ നിമിഷ് രവി, നടന്മാരായ അമിത്ത് മോഹന്‍, ഫഹിം സഫര്‍, നടി നൂറിന് ഷെറിഫ് എന്നിവരെയും ചിത്രങ്ങളില്‍ കാണാം. രസകരമായ അടിക്കുറിപ്പ് നല്കിയ ചിത്രത്തിന്റെ കമന്റ് ബോക്സ് പതിവു പോലെ ആരാധക കമന്റുകളാല്‍ നിറഞ്ഞിട്ടുണ്ട്.
അടി, നാന്‍സി റാണി എന്നിവയാണ് അഹാനയുടെ പുതിയ ചിത്രങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലിംസിന്റെ ഏറ്റവും പുതിയ ചിത്രമായ അടിയില്‍ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
Read more: പാം ജുമൈറയ്ക്ക് മുകളിൽ പക്ഷിയെ പോലെ; സ്കൈ ഡൈവ് വിശേഷങ്ങളുമായി അഹാന