സോഷ്യൽ മീഡിയയിലെ സ്റ്റാർ കുടുംബമാണ് കൃഷ്ണകുമാറിന്റേത്. മക്കളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയും ഭാര്യ സിന്ധുവും സോഷ്യൽ മീഡിയ സ്റ്റാറുകളാണ്. അച്ഛന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. പിറകെ, ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം ആണ് ഹൻസിക അവതരിപ്പിച്ചത്. മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെയായിരുന്നു ഇഷാനിയുടെ സിനിമാ അരങ്ങേറ്റം. ഡാൻസ് വീഡിയോകളും കവർ വേർഷനുകളുമൊക്കെയായി വലിയൊരു ആരാധകവൃന്ദത്തെ നേടിയെടുക്കാൻ ദിയയ്ക്കും സാധിച്ചിട്ടുണ്ട്.
സഹോദരി ദിയയുടെ പിറന്നാളിനോട് അനുബന്ധിച്ചു അഹാന പങ്കുവച്ച ചിത്രങ്ങളും ആശംസയുമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.
ഡോറയും ബുജിയുമാണ് അഹാന തന്നെയും സഹോദരിയേയും വിശേഷിപ്പിക്കുന്നത്.
Also Read: ‘തോന്നൽ’ ആൽബം ഹിറ്റ്; ഡാൻസ് കവറുമായി അഹാനയും സഹോദരികളും
അടുത്തിടെ, അഹാന കൃഷ്ണ ആദ്യമായി സംവിധാനം ചെയ്ത മ്യൂസിക് ആൽബം ‘തോന്നൽ’ പുറത്തിറക്കിയിരുന്നു. തോന്നൽ വീഡിയോയുടെ സംഗീതം ഗോവിന്ദ് വസന്തയും വരികൾ ഷറഫുവിന്റേതാണ്. ‘ലൂക്ക’യുടെ ഛായാഗ്രഹണം നിർവ്വഹിച്ച നിമിഷ് രവിയാണ് അഹാനയുടെ ആദ്യ സംവിധാനസംരംഭത്തിന്റെയും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.