Latest News

നിങ്ങൾ പറഞ്ഞത് ശരിയാണ്, ശരീരഭാരം കുറച്ചു; ചിത്രവുമായി അഹാന

ശരീര ഭാരം നിയന്ത്രിക്കാൻ കുറച്ചു നാളത്തേക്ക് താൻ വെജിറ്റേറിയൻ ആവുകയാണെന്ന് അഹാന അടുത്തിടെ യൂട്യൂബ് വീഡിയോയിൽ പറഞ്ഞിരുന്നു

ahaana krishna, actress, ie malayalam

മലയാള സിനിമയിലെ യുവനടിമാരിൽ അഹാന കൃഷ്ണയ്ക്ക് ഏറെ ആരാധകരുണ്ട്. സോഷ്യൽ മീഡിയയിലും വളരെ ആക്ടീവാണ് താരം. ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും കുടുംബത്തിനൊപ്പമുളള സന്തോഷ നിമിഷങ്ങളും അഹാന സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാൻ മറക്കാറില്ല. ആരാധകർക്കായി ചോദ്യോത്തര സെഷനുകളും ഇൻസ്റ്റഗ്രാമിൽ താരം നടത്താറുണ്ട്.

ശരീര ഭാരം നിയന്ത്രിക്കാൻ കുറച്ചു നാളത്തേക്ക് താൻ വെജിറ്റേറിയൻ ആവുകയാണെന്ന് അഹാന അടുത്തിടെ യൂട്യൂബ് വീഡിയോയിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ താൻ ശരീര ഭാരം കുറച്ചുവെന്ന് പുതിയ ഫൊട്ടോ പങ്കുവച്ച് ആരാധകരെ അറിയിച്ചിരിക്കുകയാണ് അഹാന. ‘അതെ നിങ്ങൾ പറഞ്ഞത് ശരിയാണ്, എനിക്ക് കുറച്ച് ശരീര ഭാരം കുറഞ്ഞു,’ ഇതായിരുന്നു സ്റ്റൈലിഷ് ലുക്കിലുളള ഫൊട്ടൊയ്ക്കൊപ്പം അഹാന കുറിച്ചത്.

അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ആരാധകര ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെ അടുത്തതായി താൻ പഠിക്കാൻ ആഗ്രഹിക്കുന്ന 5 കാര്യങ്ങളെക്കുറിച്ച് അഹാന വ്യക്തമാക്കിയിരുന്നു. തെലുങ്ക്, ബേക്കിങ്, എങ്ങനെ കൂടുതൽ ചിൽഡ് ഔട്ടാകാം, ബോധരഹിതയായി വീഴാതെ എങ്ങനെ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാം, ടു വീലർ എങ്ങനെ നന്നായി ഓടിക്കാം. ഇതായിരുന്നു ആ 5 കാര്യങ്ങൾ.

Read More: അമ്മ വീണ്ടും ഗർഭിണിയായപ്പോൾ കൂട്ടുകാർ കളിയാക്കുമെന്ന് പേടിച്ചിരുന്നു: അഹാന കൃഷ്ണ

അഭിനേത്രി മാത്രമല്ല, നല്ലൊരു നർത്തകിയും പാട്ടുകാരിയുമാണ് അഹാന കൃഷ്ണ. സഹോദരിമാരോടൊപ്പം ഡാൻസ് വിഡിയോകളുമായി സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷ പെടാറുള്ള അഹാന ഇടക്ക് തന്റെ യൂട്യൂബ് ചാനലിൽ പാട്ടുകളും പോസ്റ്റ് ചെയ്യാറുണ്ട്. അഹാനയുടെ പോസ്റ്റുകളൊക്കെ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ahaana krishna weight loss photo526779

Next Story
പെയ്സും ഭൂപതിയും വീണ്ടും ഒരുമിച്ചെത്തുന്നു; ഇത്തവണ പക്ഷേ ടെന്നീസ് കോർട്ടിലല്ലleander paes, mahesh bhupathi, leehesh series, zee5 shows, nitesh tiwari, ashwiny iyer tiwari
The moderation of comments is automated and not cleared manually by malayalam.indianexpress.com