Latest News

മെൻസ്ട്രൽ കപ്പ് എങ്ങനെ ഉപയോഗിക്കാം; അഹാന പഠിക്കാൻ ആഗ്രഹിക്കുന്ന അഞ്ചു കാര്യങ്ങൾ

വളരെ എളുപ്പത്തിൽ കാര്യങ്ങൾ പഠിക്കുന്ന ആളാണ് അഹാനയെന്നും അടുത്തതായി പഠിക്കാൻ ആഗ്രഹിക്കുന്ന 5 കാര്യങ്ങൾ എന്താണെന്നുമായിരുന്നു ചോദ്യം

ahaana krishna, actress, ie malayalam

ലോക്ക്ഡൗണിലായതോട സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് കൂടുതൽ താരങ്ങളും. പലരും ആരാധകർക്കായി ചോദ്യോത്തര സെഷനുകൾ ഇൻസ്റ്റഗ്രാമിൽ നടത്തുന്നുണ്ട്. നടി അഹാനയും ഇടയ്ക്കിടെ ആരാധക ചോദ്യങ്ങൾക്ക് മറുപടി പറയാറുണ്ട്. ഇത്തരത്തിൽ താരം നടത്തിയ സെഷനിൽ ഒരാളുടെ ചോദ്യത്തിന് അഹാന നൽകിയ മറുപടി ശ്രദ്ധേയമാവുകയാണ്.

വളരെ എളുപ്പത്തിൽ കാര്യങ്ങൾ പഠിക്കുന്ന ആളാണ് അഹാനയെന്നും അടുത്തതായി പഠിക്കാൻ ആഗ്രഹിക്കുന്ന 5 കാര്യങ്ങൾ എന്താണെന്നുമായിരുന്നു ചോദ്യം. ഇതിന് അഹാന നൽകിയ മറുപടി ഇങ്ങനെയായിരുന്നു. തെലുങ്ക്, ബേക്കിങ്, എങ്ങനെ കൂടുതൽ ചിൽഡ് ഔട്ടാകാം, ബോധരഹിതയായി വീഴാതെ എങ്ങനെ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാം, ടു വീലർ എങ്ങനെ നന്നായി ഓടിക്കാം.

Read More: അമ്മ വീണ്ടും ഗർഭിണിയായപ്പോൾ കൂട്ടുകാർ കളിയാക്കുമെന്ന് പേടിച്ചിരുന്നു: അഹാന കൃഷ്ണ

ahaana krishna, actress, ie malayalam

അടുത്തിടെ തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ ഒരു ലോക്ക്ഡൗൺ ദിനം എങ്ങനെയെന്ന് ആരാധകർക്ക് അഹാന കാണിച്ചു കൊടുത്തിരുന്നു. ലോക്ക്ഡൗൺ ദിനത്തിൽ താൻ ചെയ്യുന്ന 10 കാര്യങ്ങൾ എന്തൊക്കെയെന്നും അഹാന വിശദീകരിച്ചിരുന്നു. ലോക്ക്ഡൗണിൽ തന്റെ ഒരു ദിവസം തുടങ്ങുന്നത് സൂര്യനമസ്കാരത്തോടെയാണെന്ന് അഹാന പറഞ്ഞു. തന്റെ ഭക്ഷണ രീതിയെക്കുറിച്ചും ചർമ്മ സംരക്ഷണത്തെക്കുറിച്ചും അഹാന ആരാധകരോട് പങ്കുവച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ahaana krishna want to learn 5 things521146

Next Story
പെണ്ണുങ്ങൾക്ക് കല്യാണമല്ല ഒരേയൊരു ലക്ഷ്യം; ‘ആറാട്ടി’ലെ മാസ് ഡയലോഗുമായി മോഹൻലാൽMohanlal Anti Dowry Video, Arattu Anti Dowry Video, Neyyattinkara Gopan, Mohanlal Video, Say no to Dowry, Mohanlal, മോഹൻലാൽ, Aarattu, ആറാട്ട്, Udayakrishna, ഉദയകൃഷ്ണ, B Unnikrishnan, ബി.ഉണ്ണികൃഷ്ണൻ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com