സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ ഫൊട്ടൊഷൂട്ട് ചിത്രങ്ങള്‍ പങ്കു വയ്ക്കാറുണ്ട്. ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ കൊണ്ട് ആരാധകര്‍ക്കിടയിലെ ചര്‍ച്ചയാകാറുമുണ്ട് ഈ ചിത്രങ്ങള്‍. വളരെ ട്രെന്‍ഡി ലുക്കില്‍ ചെയ്ത ഫൊട്ടൊഷൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് നടി അഹാന കൃഷ്ണ.
കറുത്ത പാന്റസും വെളുത്ത ഷര്‍ട്ടും അണിഞ്ഞാണ് അഹാന ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സെലിബ്രിറ്റി ഫൊട്ടൊഗ്രാഫറായ ജിക്ക്സനാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ‘മൈക്കിള്‍ ജാക്ക്സന്, ക്ലാസ്സ് ലുക്ക് ‘ തുടങ്ങിയ ആരാധക കമന്റുകളും പോസ്റ്റിനു താഴെ നിറഞ്ഞിട്ടുണ്ട്. അഹാനയും കുടുംബവും ഒന്നിച്ചു ചെയ്ത ഓണം ഫൊട്ടൊഷൂട്ടും ഏറെ വൈറലായിരുന്നു.
അഹാന കേന്ദ്രകഥാപാത്രമായി എത്തുന്ന ‘മീ മൈസെല്‍ഫ് ആന്‍ഡ് ഐ’ എന്ന വെബ് സീരിസ് യൂട്യൂബില്‍ പുറത്തിറങ്ങിയിരുന്നു. അടി, നാന്‍സി റാണി എന്നിവയാണ് അഹാനയുടെ പുറത്തിറങ്ങാനുളള ചിത്രങ്ങള്‍.
Read Here: എന്റെ ഹൻസു എത്ര ക്യൂട്ടാണ്, അനിയത്തിക്കുട്ടിയെ ചേർത്തുപിടിച്ച് അഹാന