scorecardresearch

സ്ത്രീകളെല്ലാം പിന്നിലായിപ്പോയത് യാദൃശ്ചികമാണോ?; വിമർശനവുമായി അഹാന

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ചടങ്ങിലെ സീറ്റിങ് ക്രമീകരണത്തിൽ വിമർശനവുമായി അഹാന കൃഷ്ണ

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ചടങ്ങിലെ സീറ്റിങ് ക്രമീകരണത്തിൽ വിമർശനവുമായി അഹാന കൃഷ്ണ

author-image
Entertainment Desk
New Update
Ahaana Krishna

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനചടങ്ങിലെ സീറ്റിങ് ക്രമീകരണത്തിൽ വിമർശനവുമായി നടി അഹാന കൃഷ്ണ. അവാർഡ് ജേതാക്കളായ സ്ത്രീകൾ പിൻനിരകളിൽ ഇരുത്തപ്പെട്ടത് ചചൂണ്ടിക്കാണിച്ചാണ് അഹാനയുടെ വിമർശനം. പുരസ്‌കാര ജേതാക്കളുടെ നേട്ടത്തിൽ താൻ ആഹ്ളാദിക്കുന്നുവെന്നും എല്ലാം വളരെ ഭംഗിയായിരിക്കുന്നുവെന്നും പറഞ്ഞ അഹാന വിജയികളെ ഇരുത്തിയിരുന്ന രീതി മനസ്സിൽ ചെറിയൊരു അസ്വസ്ഥത പടർത്തിയെന്നും കൂട്ടിച്ചേർത്തു.  

Advertisment

Also Read: അന്ന് പഞ്ചാബി ഹൗസിൽ രഹസ്യമായി ഒരു വിവാഹം കൂടി നടന്നിരുന്നു; വീഡിയോ

"എല്ലാം വളരെ ഭംഗിയായിരിക്കുന്നു, പുരസ്‌കാര ജേതാക്കളുടെ നേട്ടത്തിൽ ഞാൻ അങ്ങേയറ്റം സന്തോഷിക്കുന്നു. എന്നാലും, വീഡിയോ കണ്ടപ്പോൾ അവിടെ പുരസ്‌കാര ജേതാക്കളെ ഇരുത്തിയിരുന്ന രീതി മനസ്സിൽ ചെറിയൊരു അസ്വസ്ഥത പടർത്തി. സ്ത്രീകളെല്ലാവരും ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു യാദൃശ്ചികമാണോ? അവരിൽ പലരും തീർച്ചയായും മുൻനിരയിൽത്തന്നെ ഇരിക്കേണ്ടവരായിരുന്നു. ഇത് ഇവിടെ പറയണമെന്ന് കരുതിയതല്ല, എങ്കിലും എന്നെ അലോസരപ്പെടുത്തിയ ആ ചിന്ത പങ്കുവയ്ക്കാതിരിക്കാൻ കഴിയില്ല," അഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. 

Also Read: പതിറ്റാണ്ടുകളുടെ സ്വപ്നം സഫലം; ചിത്രവുമായി ഷംല

Ahaana Krishna

മുന്‍നിരയില്‍ ഉണ്ടായിരുന്നത് മികച്ച നടിയായി തിര‍ഞ്ഞെടുക്കപ്പെട്ട ഷംല ഹംസ മാത്രമായിരുന്നു. പ്രത്യേക ജൂറി പരാമര്‍ശം നേടിയ ടൊവിനോ തോമസും ആസിഫ് അലിയും മുന്‍നിരയിലിരുന്നപ്പോള്‍ അതേ പുരസ്കാരം നേടിയ ജ്യോതിര്‍മയിക്ക് പിന്‍നിരയിലായിരുന്നു സീറ്റ്. 

Also Read: നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ബോളിവുഡ് ചിത്രങ്ങൾ

അഹാനയുടെ വാക്കുകൾ സാംസ്കാരിക പരിപാടികളിലെ ലിംഗവിവേചനത്തെക്കുറിച്ചുള്ള ഒരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.  സാംസ്കാരിക കേരളം ഏറെ പ്രാധാന്യത്തോടെ കാണുന്ന ഒരു ചടങ്ങിൽ ഇത്തരം അസമത്വങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന രീതിയിലുള്ള അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയ കമന്റുകളിൽ നിറയുന്നത്. 

Also Read: Sarvam Maya OTT: ആരാധകർ കാത്തിരുന്ന നിവിൻ പോളി ചിത്രം ഒടിടിയിലേയ്ക്ക്, എപ്പോൾ കാണാം?

Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: