അഭിനയത്തിന് പുറമെ നല്ല നർത്തകിയും പാട്ടുകാരിയുമാണ് അഹാന കൃഷ്ണ. സഹോദരിമാരോടൊപ്പം ഡാൻസ് വിഡിയോകളുമായി സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷ പെടാറുള്ള അഹാന ഇടക്ക് തന്റെ യൂട്യൂബ് ചാനലിലും ഇൻസ്റ്റാഗ്രാമിലും പാട്ടുകളും പോസ്റ്റ് ചെയ്യാറുണ്ട്.
ഇപ്പോഴിതാ, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദീപിക പദുകോൺ ചിത്രം ഗെഹരായിയാനിലെ ഗാനം പാടുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അഹാന. ‘ഗെഹരായിയാൻ’ എന്ന കവിതയെ കുറിച്ച് ചിന്തിക്കാതിരിക്കാനാവുന്നില്ല എന്ന് കുറിച്ചു കൊണ്ടാണ് ഗാനം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ഗാനമാണ് അഹാന പാടിയിരിക്കുന്നത്.
നടി കനിഹ ഉൾപ്പടെ നിരവധിപേരാണ് അഹാനയുടെ പാട്ടിനെ അഭിനന്ദിച്ചു രംഗത്ത് വരുന്നത്. ‘ആത്മാവുള്ള പാട്ട്’ എന്നാണ് കനിഹയുടെ കമന്റ്.
ഇൻസ്റ്റഗ്രാമിൽ വളരെ സജീവമായി പോസ്റ്റുകൾ ഇടുന്ന ആളാണ് അഹാന. അഹാനയുടെ പോസ്റ്റുകളൊക്കെ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്. സുഹൃത്തുക്കളും സഹോദരിമാരുമായുള്ള വിശേഷങ്ങളാണ് അഹാന കൂടുതാലായി പങ്കുവെക്കാറുള്ളത്. ഒപ്പം തന്റെ പുതിയ ചിത്രങ്ങളും അഹാന പങ്കുവെക്കാറുണ്ട്.
Also Read: ദീപികയുടെ ‘ഗെഹരായിയാൻ’ മോശം സിനിമ; വിമർശനവുമായി കങ്കണ