‘കൈതപ്പൂവിൻ കഞ്ഞിക്കുറുമ്പിൽ’ പാടി അഹാന; വീഡിയോ

താൻ പാടിയ പുതിയൊരു ഗാനം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് അഹാന

ahaana krishna,ahaana krishna song,ahaana krishnavideo video, ahaana krishna education, ahaana krishna age, ahaana krishna height, ahaana krishna family, ahaana krishna instagram, ahaana krishna sisters, ahaana krishna net worth, ahaana krishna father, ahaana krishna height and weight, ahaana krishna instagram photos, അഹാന കൃഷ്ണ, ie malayalam

അഭിനയത്തിന് പുറമെ നല്ല നർത്തകിയും പാട്ടുകാരിയുമാണ് അഹാന കൃഷ്ണ. സഹോദരിമാരോടൊപ്പം ഡാൻസ് വിഡിയോകളുമായി സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷ പെടാറുള്ള അഹാന ഇടക്ക് തന്റെ യൂട്യൂബ് ചാനലിൽ പാട്ടുകളും പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോൾ താൻ പാടിയ പുതിയൊരു ഗാനം ഇൻസ്റ്റഗ്രാമിലൂടെ പങ്കു വച്ചിരിക്കുകയാണ് അഹാന.

‘കൈതപ്പൂവിൽ കഞ്ഞിക്കുറുമ്പിൽ’ എന്ന ഗാനമാണ് അഹാന യൂകലേലി ഉപയോഗിച്ചു പാടിയിരിക്കുന്നത്. ‘ഒരു പാട്ടുപാടാൻ ശ്രമിക്കുന്നു. യൂകലേലി ഉപയോഗിച്ചു എന്തെങ്കിലും ചെയ്യുന്നത് എനിക്ക് ഇഷ്ടമാണ്’ എന്ന ക്യാപ്‌ഷനുമായാണ് അഹാന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിൽ എം.ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ മോഹൻലാലും കെ.എസ് ചിത്രയും ചേർന്ന് പാടിയതാണ് ഈ ഗാനം. കാവാലം നാരായണ പണിക്കരാണ് ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. നിരവധി ആളുകളുടെ പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ് ഇത്. അഹാനയുടെ ഗാനത്തിന് ഒരുപാട് പേർ കമന്റുകൾ ചെയ്തിട്ടുണ്ട്. മനോഹരമെന്നാണ് കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്.

Read Also: ബാഗുമെടുത്ത് ഒരൊറ്റ പോക്കായിരുന്നു അന്നൊക്കെ; യാത്രപോയ കാലമോർത്ത് പേളി

ഇൻസ്റ്റഗ്രാമിൽ വളരെ സജീവമായി പോസ്റ്റുകൾ ഇടുന്ന ആളാണ് അഹാന. അഹാനയുടെ പോസ്റ്റുകളൊക്കെ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്. സുഹൃത്തുക്കളും സഹോദരിമാരുമായുള്ള വിശേഷങ്ങളാണ് അഹാന കൂടുതാലായി പങ്കുവെക്കാറുള്ളത്. ഒപ്പം തന്റെ പുതിയ ചിത്രങ്ങളും അഹാന പങ്കുവെക്കാറുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ahaana krishna singing video instagram post

Next Story
ബാഗുമെടുത്ത് ഒരൊറ്റ പോക്കായിരുന്നു അന്നൊക്കെ; യാത്ര പോയ കാലമോർത്ത് പേളിPearle Maaney,Pearle Maany images, Pearle Maaney daughter nila, Pearle Maaney travelling, pearle daughter nila, pearle nila, പേളി മാണി, Pearle Maany daughter, nila srinish, നില ശ്രീനിഷ്, Pearle Maany husband, Pearle Maany movies, Pearle Maany youtube, Pearle Maaney instagram, srinish aravind, Pearle Maaney srinish, Pearle Maany daughter name, Pearle Maany daughter photos, Pearle Maany video, ഐഇ മലയാളം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com