scorecardresearch

പകലിരവുകളാം ഇരു കുതിരകളാൽ; കയ്യടി നേടി അഹാനയുടെ പാട്ട്

കുറുപ്പിലെ ഗാനവുമായി അഹാന കൃഷ്ണ

ahaana krishna, ahaana krishna song, ahaana krishna pakaliravukal

നടി മാത്രമല്ല, നല്ലൊരു നർത്തകിയും പാട്ടുകാരിയും കൂടിയാണ് അഹാന കൃഷ്ണ. സഹോദരിമാരോടൊപ്പം ഡാൻസ് വിഡിയോകളുമായി സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷ പെടാറുള്ള അഹാന ഇടക്ക് തന്റെ യൂട്യൂബ് ചാനലിലും ഇൻസ്റ്റാഗ്രാമിലും പ്രിയപ്പെട്ട പാട്ടുകളും പാടി പോസ്റ്റ് ചെയ്യാറുണ്ട്.

കുറുപ്പ് എന്ന ചിത്രത്തിലെ ‘പകലിരവുകളാം ഇരു കുതിരകളാൽ’ എന്ന ഗാനം ആലപിക്കുന്ന ഒരു വീഡിയോ ആണ് അഹാന ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ദീപിക പദുകോൺ കേന്ദ്രകഥാപാത്രമായ ഗെഹരായിയാനിലെ ഒരു പാട്ടും അഹാന പങ്കുവച്ചിരുന്നു.

യൂട്യൂബ് വ്ളോഗർ കൂടിയായ അഹാനയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. മികച്ച കണ്ടന്റുകളാണ് പലപ്പോഴും തന്റെ യൂട്യൂബ് വീഡിയോസിലൂടെ അഹാന പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഇൻസ്റ്റഗ്രാമിലെയും താരമാണ് അഹാന.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ahaana krishna singing pakaliravukal song video