scorecardresearch

സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണ് നീ; അഹാനയുടെ പാട്ട്

അഭിനയത്തിനൊപ്പം സംഗീതത്തിലും താൽപ്പര്യമുള്ള അഹാനയുടെ പാട്ടിന് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്

അഭിനയത്തിനൊപ്പം സംഗീതത്തിലും താൽപ്പര്യമുള്ള അഹാനയുടെ പാട്ടിന് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്

author-image
Entertainment Desk
New Update
Ahaana Krishna, Ahaana Krishna photos, Ahaana Krishna video, Ahaana Krishna songs

ഇൻസ്റ്റഗ്രാമിലെയും യൂട്യൂബിലെയുമെല്ലാം തിളങ്ങുന്ന താരമാണ് യുവനടി അഹാനകൃഷ്ണ. അഭിനയത്തിനൊപ്പം പാട്ടിലും പ്രാവിണ്യം തെളിയിച്ചിട്ടുള്ള താരമാണ് അഹാന. ഇടയ്ക്ക് ഇൻസ്റ്റഗ്രാമിലൂടെ പാട്ട് വീഡിയോകൾ അഹാന ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ, 'നോട്ട്ബുക്ക്' എന്ന ചിത്രത്തിലെ 'ഹൃദയവും..ഹൃദയവും..പുണരുമീ നിമിഷമായ്...' എന്ന ഗാനം ആരാധകർക്കായി പങ്കുവയ്ക്കുകയാണ് അഹാന.

Advertisment

അടുത്തിടെ ഹൻസികയെ കുറിച്ചുള്ള ഒരു പാട്ടോർമയും അഹാന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഹൻസികയെ കുട്ടിയായിരുന്നപ്പോൾ ഭക്ഷണം കഴിപ്പിക്കാൻ സ്ഥിരമായി പാടി കൊടുത്തിരുന്ന പാട്ടിനെ കുറിച്ചായിരുന്നു അഹാനയുടെ പോസ്റ്റ്. 'മകൾക്ക്' എന്ന സിനിമയിലെ അദ്നൻ സമി പാടിയ 'ചാഞ്ചാടിയാടി ഉറങ്ങൂ നീ' എന്ന പാട്ടായിരുന്നു ഹൻസികയ്ക്ക് അന്ന് ഏറെ ഇഷ്ടമെന്നാണ് അഹാന കുറിച്ചത്.

"ഹൻസു ഒരു കുഞ്ഞായിരിക്കുമ്പോൾ ഞാൻ ഈ പാട്ട് പാടിയാലേ അവൾ ഭക്ഷണം കഴിക്കുമായിരുന്നു. ഒരു പത്തുവയസ്സുകാരിയെ സംബന്ധിച്ച് എപ്പോഴും പാട്ടുപാടികൊടുക്കുക എന്നു പറയുന്നത് അത്ര ഓകെ ആയിരുന്നില്ല. അച്ഛന്റെ മൊബൈലിൽ ഞങ്ങൾ ഈ പാട്ടു റെക്കോർഡ് ചെയ്ത് ഹൻസുവിന് ഭക്ഷണം കൊടുക്കേണ്ട സമയങ്ങളിലൊക്കെ പ്ലേ ചെയ്യും. ഇതുകേട്ട് അവൾ സന്തോഷത്തോടെ പാട്ട് കേൾക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. മനോഹരമായ ആ ഓർമ്മയാൽ തന്നെ ഈ പാട്ടെന്റെ ഹൃദയത്തോട് ഏറെ അടുത്തുനിൽക്കുന്ന​ ഒന്നായി മാറുന്നു," അഹാന കുറിക്കുന്നു.

Advertisment
View this post on Instagram

When Hansu was a baby ( few months old ) , she would eat food only if I sang this song. Since singing every day for every meal wasn’t quite okay with a 10 year old me , we recorded an audio of me singing this song on dad’s mobile and we would play it every time Hansu had to be given food. And she would happily listen to the song and eat food. This beautiful memory makes “Chaanjaadi Aadi” one of my most closest-to-heart songs Made this song with @77justinjames .. my super enthusiastic music buddy Music Arranged , Programmed & Produced by @77justinjames Music Mixed & Mastered by @deepaksr.productions Full Video is on the Channel. Here’s a little snippet. Tell me how you like it. Link in Bio and All over Story #ChaanjaadiAadi

A post shared by Ahaana Krishna (@ahaana_krishna) on

Read more: ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന വാരോളി കണ്ണെനക്ക്, ‘ഉറുമി’ പാട്ടുമായി അഹാനയും അനിയത്തിയും; വീഡിയോ

അനിയത്തി ഹൻസു എന്നു വിളിപ്പേരുള്ള ഹൻസികയ്ക്ക് ഒപ്പമുള്ള ഒരു പാട്ട് വീഡിയോയും മുൻപ് അഹാന പങ്കുവച്ചിരുന്നു. 'ഉറുമി'യിലെ 'ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന വാരോളി കണ്ണെനക്ക്' എന്നു തുടങ്ങുന്ന ഗാനമാണ് ചേച്ചിയും അനിയത്തിയും ചേർന്ന് പാടുന്നത്.

"പാട്ട് പ്രാക്റ്റീസ് ചെയ്യുന്നതിനിടയിൽ ഹൻസുവും ജോയിൻ ചെയ്തപ്പോൾ," എന്ന കുറിപ്പോടെയാണ് അഹാന വീഡിയോ പങ്കുവച്ചത്.

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റേത്. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, മക്കളെ സുഹൃത്തുക്കളായി കാണുന്ന ഒരച്ഛനും അമ്മയും. പാട്ടും ചിരിയും ഡാൻസും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ കുടുംബം. നാലു പെൺകുട്ടികളുടെ അച്ഛനായ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും കുറുമ്പുകളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.

Read more: ഇതുപോലൊരു അപ്പൻ ലോകത്ത് വേറെയെവിടെ കാണും? ഇൻ ഹരിഹർനഗറിലെ നാൽവർ സംഘമായി കൃഷ്ണകുമാറും മക്കളും; വീഡിയോ

Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: