നടി, വ്‌ളോഗര്‍ എന്നീ നിലകളില്‍ ശ്രദ്ധ നേടിയ അഹാന സോഷ്യല്‍ മീഡിയയിലേയും താരമാണ്. തന്റെ യാത്രാ വിശേഷങ്ങളും ഫാഷന്‍ ട്രെന്‍ഡുകളും പുത്തന്‍ ഫൊട്ടൊഷൂട്ടുകളുമൊക്കെ ഇടയ്ക്ക് അഹാന സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അഹാനയിലെ ഗായികയെയും ആരാധകര്‍ അറിഞ്ഞത് ഇന്‍സ്റ്റഗ്രാമിലൂടെ തന്നെയാണ്.
സമൂഹ മാധ്യമങ്ങളിലെ റീല്‍സുകളില്‍ ഇപ്പോള്‍ നിറയുന്ന ഗാനമാണ് റണ്‍ബീര്‍ ചിത്രം ‘ ബ്രഹ്‌മാസ്ത്ര’ യിലേത്. ‘ കേസരിയാ’ എന്ന ഈ ഗാനം പാടി ശ്രദ്ധ നേടുകയാണ് അഹാന. ‘എന്ത് നല്ല ഗാനമാണിത്. ഒരുപാട് പോസിറ്റിവിറ്റി നിറഞ്ഞ ഒന്ന്. പാടാതിരിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് ഒരു വീഡിയോ ഉണ്ടാക്കാമെന്ന് വിചാരിച്ചു,’ എന്ന അടിക്കുറിപ്പോടെയാണ് അഹാന പാട്ട് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
അഹാനയുടെ ശബ്ദത്തെ പ്രശംസിച്ചു കൊണ്ടുളള ആരാധക കമന്റുകള്‍ പോസ്റ്റിനു താഴെ നിറയുകയാണ്. അമ്മ സിന്ധു കൃഷ്ണയും അഹാനയുടെ പാട്ടിന് കമന്റു ചെയ്തിട്ടുണ്ട്. സംഗീതജ്ഞനായ ജസ്റ്റിന്‍ ജയിംസാണ് അഹാന പാടിയപ്പോള്‍ അതിനു സംഗീതം ഒരുക്കിയത്.
അടി, നാന്‍സി റാണി എന്നിവയാണ് അഹാനയുടെ പുതിയ ചിത്രങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസിന്റെ ഏറ്റവും പുതിയ ചിത്രമായ അടിയില്‍ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.