ഇന്നും കേൾക്കുമ്പോൾ മനസിൽ നൊമ്പരം ഉണ്ടാക്കുന്ന പാട്ടുകളിലൊന്നാണ് ‘ഉണ്ണികളേ ഒരു കഥ പറയാം’. മോഹൻലാൽ നായകനായ ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന സിനിമയിലെ ഈ ഗാനം മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളുടെ കൂട്ടത്തിലുള്ളതാണ്. ഈ ഗാനം പാടി ആരാധകരുടെ ഹൃദയം കവർന്നിരിക്കുകയാണ് അഹാന കൃഷ്ണ.
അഹാനയുടെ പാട്ട് ഒരുപാട് ഇഷ്ടമായെന്നാണ് ആരാധക കമന്റുകൾ. അഹാനയുടെ ശബ്ദം മനോഹരമാണെന്നും വളരെ നന്നായി തന്നെ ഗാനം പാടിയെന്നും കമന്റുകളുണ്ട്.
ഇൻസ്റ്റഗ്രാമിലെയും യൂട്യൂബിലെയുമെല്ലാം തിളങ്ങുന്ന താരമാണ് യുവനടി അഹാനകൃഷ്ണ. അഭിനയത്തിനൊപ്പം പാട്ടിലും പ്രാവിണ്യം തെളിയിച്ചിട്ടുള്ള താരമാണ് അഹാന. ഇടയ്ക്ക് ഇൻസ്റ്റഗ്രാമിലൂടെ പാട്ട് വീഡിയോകൾ അഹാന ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്.
ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് താരത്തിനുള്ളത്. അടുത്തിടെ സംവിധായിക എന്ന രീതിയിലും അഹാന ശ്രദ്ധ നേടിയിരുന്നു. അഹാന സംവിധാനം ചെയ്ത ‘തോന്നൽ’ എന്ന മ്യൂസിക് വീഡിയോ യൂട്യൂബിൽ മാത്രം നാലര മില്യണോളം ആളുകളാണ് കണ്ടത്.
Read More: അമ്മ വീണ്ടും ഗർഭിണിയായപ്പോൾ കൂട്ടുകാർ കളിയാക്കുമെന്ന് പേടിച്ചിരുന്നു: അഹാന കൃഷ്ണ