Latest News
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
ഡെൽറ്റ പ്ലസ് വകഭേദം: കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു

തലങ്ങും വിലങ്ങും ട്രോളി ട്രോളന്മാർ; സംഭവം കൊള്ളാമല്ലോ എന്ന് അഹാന

തന്നെ ട്രോളിയ ട്രോളന്മാരുടെ മിടുക്കിനെ അഭിനന്ദിക്കുകയാണ് അഹാന

Ahaana Krishna, Ahaana Krishna trolls, Ishaani Krishna photos, Ishaani krishna, ഇഷാനി കൃഷ്ണ, Krishna Kumar, Ahaana Krishna, Ahaana krishna sisters, Krishnakumar family, Ahaana sisters dance, Krishnakumar family tiktok video, Indian express malayalam, IE Malayalam

യുവതാരങ്ങളിൽ ശ്രദ്ധേയയായ നടിയാണ് അഹാന കൃഷ്ണ. ‘ലൂക്ക’ എന്ന ചിത്രത്തിലെ നിഹാരിക എന്ന കഥാപാത്രം അഹാനയുടെ കരിയറിൽ തന്നെ ബ്രേക്ക് ആയിരുന്നു. ലോക്ക്‌ഡൗൺ കാലത്തും യൂട്യൂബ് ചാനലും ടിക്‌ടോക് വീഡിയോകളുമൊക്കെയായി ആക്റ്റീവ് ആണ് അഹാന. അടുത്തിടെ ‘എന്റെ ഒരു ദിവസം’ എന്ന വിഷയത്തിൽ അഹാന ചെയ്ത ഒരു യൂട്യൂബ് വീഡിയോ ആണ് ഇപ്പോൾ ട്രോളന്മാർ ആഘോഷിക്കുന്നത്. വീഡിയോയ്ക്കിടയിൽ പലയിടത്തായി ‘സോ’ എന്ന് ആവർത്തിക്കുന്ന ഭാഗമെടുത്താണ് ട്രോൾ തയ്യാറാക്കിയിരിക്കുന്നത്. തന്നെ ട്രോളിയ ട്രോളന്മാരെ അഭിനന്ദിക്കുകയാണ് അഹാന ഇപ്പോൾ, ‘വളരെ രസകരം’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

SO funny this meme

A post shared by Ahaana Krishna (@ahaana_krishna) on

അഭിനയത്തിനൊപ്പം സംഗീതത്തിലും താൽപ്പര്യമുള്ള ആളാണ് അഹാന. ഇടയ്ക്കിടെ ചില പാട്ട് വീഡിയോകൾ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി അഹാന പങ്കുവയ്ക്കാറുണ്ട്. അനിയത്തി ഹൻസു എന്നു വിളിപ്പേരുള്ള ഹൻസികയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ‘ഉറുമി’യിലെ ‘ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന വാരോളി കണ്ണെനക്ക്’ എന്നു തുടങ്ങുന്ന ഗാനമാണ് ചേച്ചിയും അനിയത്തിയും ചേർന്ന് പാടുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റേത്. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, മക്കളെ സുഹൃത്തുക്കളായി കാണുന്ന ഒരച്ഛനും അമ്മയും. പാട്ടും ചിരിയും ഡാൻസും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ കുടുംബം. നാലു പെൺകുട്ടികളുടെ അച്ഛനായ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും കുറുമ്പുകളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.

Read more: ഇതുപോലൊരു അപ്പൻ ലോകത്ത് വേറെയെവിടെ കാണും? ഇൻ ഹരിഹർനഗറിലെ നാൽവർ സംഘമായി കൃഷ്ണകുമാറും മക്കളും; വീഡിയോ

അച്ഛനു പിറകെ മകൾ അഹാനയും ഇഷാനിയും ഹൻസികയുമെല്ലാം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചതോടെ വീട് മൊത്തത്തിൽ ഒരു സിനിമാകുടുംബമായിട്ടുണ്ട്. അച്ഛന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. പിറകെ, ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം ആണ് ഹൻസിക അവതരിപ്പിച്ചത്. ഇപ്പോൾ മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെ ഇഷാനിയും അഭിനയരംഗത്തേക്ക് കടക്കുകയാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ahaana krishna shares troll video

Next Story
കോവിഡാനന്തര സിനിമയുടെ നിലനിൽപ്പിനായി നമ്മൾ ചെയ്യേണ്ടത്; മണിരത്നം പറയുന്നുMani Ratnam, Mani Ratnam speak, മണി രത്നം, മണി രത്നം സിനിമകൾ, Mani Ratnam films, Maniratnam on post covid film making, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com