മലയാളത്തിലെ യുവനയികമാർക്കിടയിലെ ശ്രദ്ധേയതാരമാണ് അഹാന കൃഷ്ണ. അച്ഛൻ കൃഷ്ണകുമാറിന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ അഹാന ചുരുങ്ങിയകാലം കൊണ്ടാണ് പ്രേക്ഷകരുടെ ഇഷ്ടനയികമാരിൽ ഒരാളായി മാറിയത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ അഹാനയ്ക്ക് അവിടെയും ഏറെ ആരാധകരുണ്ട്.
സോഷ്യൽമീഡിയയിലൂടെ ഇടയ്ക്കിടെ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന അഹാനയുടെ ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തന്റെ കളിക്കൂട്ടുകാരിയുടെ വിവാഹവിശേഷമാണ് അഹാന പങ്കുവച്ചിരിക്കുന്നത്. എന്റൊപ്പം വളർന്ന മറ്റൊരുവൾ കൂടി ഇന്നലെ വിവാഹിതയായിരിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് അഹാന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂട്ടുകാരിക്ക് ആശംസയും താരം നേർന്നിട്ടുണ്ട്.
പിടികിട്ടാപ്പുള്ളിയാണ് അഹാനയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. നാൻസി റാണി, അടി തുടങ്ങിയവയാണ് അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസ് നിർമ്മിക്കുന്ന ‘അടി’യിൽ അഹാനയെ കൂടാതെ ഷൈൻ ടോം ചാക്കോ, ധ്രുവ്, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Also Read: “ഒരിക്കലും പറയാത്ത ഏറ്റവും മഹത്തായ പ്രണയകഥ;” വിവാഹ വാർഷികാശംസകളുമായി ദുൽഖർ