നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. പ്രിയപ്പെട്ടവർക്കായി സർപ്രൈസ് ഒരുക്കാനും എന്നെന്നും ഓർക്കാവുന്ന മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാനുമൊക്കെ എപ്പോഴും അഹാന സമയം കണ്ടെത്താറുണ്ട്. അത്തരത്തിലുള്ള അഹാനയുടെ വ്ളോഗുകൾ പലപ്പോഴും വൈറലാവാറുമുണ്ട്.സോഷ്യല്‍ മീഡിയയില്‍ താരം ഫൊട്ടൊഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ കൊണ്ട് ആരാധകര്‍ക്കിടയിലെ ചര്‍ച്ചയാകാറുമുണ്ട് ഈ ചിത്രങ്ങള്‍.
സോഷ്യൽ മീഡിയയിലൂടെ അഹാനയിപ്പോൾ മണിരത്നത്തിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ്. സാധാരണയായി രസകരമായ അടികുറിപ്പുകൾ തന്റെ ചിത്രങ്ങൾക്ക് നൽകുന്ന അഹാന ഈ ഫൊട്ടൊയ്ക്ക് താഴെയൊന്നും കുറിച്ചിട്ടില്ലെന്നതാണ് കൗതുകം. ഇത് പുതിയ ചിത്രത്തിനായുള്ള കണ്ടുമുട്ടലാണെന്ന് ഞങ്ങൾ വിശ്വസിച്ചോട്ടെയെന്നാണ് അഹാനയുടെ സുഹൃത്തുക്കളും താരങ്ങളുമായ വിശാഖ് നായർ, ജോർജ് കോര എന്നിവർ ചോദിക്കുന്നത്.
ഒരു സന്തോഷ വാർത്ത കേൾക്കാനായി കാത്തിരിക്കുന്നു, അഹാനയെ ഇനി തമിഴ് സിനിമയിൽ പ്രതീക്ഷിക്കാം തുടങ്ങിയ കമന്റുകളാണ് ചിത്രത്തിനു താഴെ നിറയുന്നത്. ഇതിനു മുൻപ് സംവിധാനം ഗൗതം മോനോനൊപ്പം അഹാന പങ്കുവച്ച ചിത്രവും ശ്രദ്ധ നേടിയിരുന്നു.
ദുൽഖർ സൽമാന്റെ നിർമാണത്തിൽ ഒരുങ്ങിയ ‘അടി’ ആണ് അഹാനയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം. പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഷൈൻ ടോം ചാക്കോ ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഏപ്രിൽ 14 ന് തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്.