‘ഈ അഞ്ച് വയസ്സുകാരി കുട്ടിക്ക് ഇന്ന് 16 വയസ്സായി;’ അനിയത്തിക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് അഹാന

11 വർഷം മുൻപുള്ള വീഡിയോ ആണ് അഹാന പങ്കുവച്ചത്

Ahaana Krishna, Ahaana Krishna photos, Ahaana Krishna video, Hansika Krishna, Ahaana krishna sisters, Krishnakumar family, Ahaana sisters dance, Krishnakumar family tiktok video, Indian express malayalam, IE Malayalam

ഇൻസ്റ്റഗ്രാമിലെയും യൂട്യൂബിലെയുമെല്ലാം തിളങ്ങുന്ന താരമാണ് യുവനടി അഹാനകൃഷ്ണ. ഇളയ സഹോദരി ഹൻസികയുടെ പിറന്നാൾ ദിനത്തിൽ അഹാന പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഹൻസികയുടെ 16-ാം ജന്മദിനമാണ് ഇന്ന്. ഹൻസികയ്ക്ക് അഞ്ച് വയസ്സുള്ള സമയത്തുള്ള വീഡിയോ ആണ് അഹാന പങ്കുവച്ചിട്ടുള്ളത്. “ഹൈ ഫൈവ് പഠിക്കുന്ന ഈ അഞ്ച് വയസ്സുകാരി പാവക്കുട്ടിക്ക് ഇന്ന് 16 വയസ്സായി,” എന്ന അടിക്കുറിപ്പും വീഡിയോക്കൊപ്പം അഹാന നൽകിയിട്ടുണ്ട്.

ഹൻസികയുടെ ജന്മദിനത്തിൽ അനിയത്തിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ഒരു കുറിപ്പും അഹാന പങ്കുവച്ചിരുന്നു. “എന്റെ ഹൃദയമിടിപ്പിന് പതിനാറാം ജന്മദിനാശംസകൾ. ഞാൻ നിന്നെയാണ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്, എല്ലാവർക്കും അത് അറിയാം. നീയെന്റെ പാവക്കുട്ടിയാണ്, എന്റെ പ്രിയപ്പെട്ടവൾ, എന്റെ കുഞ്ഞ്, എന്റെ സുന്ദരി, എന്റെ സന്തോഷം, എന്റെ ആശ്വാസം, അതിലുമേറെ…. നീയെന്നെ വളരെയധികം ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു, എനിക്കറിയാം നീയൊരു സ്പെഷൽ വ്യക്തിയാണെന്ന്, എപ്പോഴും അതെ. ഞാൻ നിന്നെ സ്നേഹിക്കുന്നു കുഞ്ഞേ… എന്തുതന്നെ സംഭവിച്ചാലും നിനക്ക് ഞാനുണ്ട്. ജന്മദിനാശംസകൾ,” അഹാന കുറിച്ചു.

Also Read: എന്നെ കൊണ്ട് പറ്റില്ലായേ… പ്രാർത്ഥനയുടെ ഡാൻസിനു മുന്നിൽ സുല്ലിട്ട് പൂർണിമ; വീഡിയോ

തന്റെ സഹോദരിമാരിൽ ഏറ്റവും അടുപ്പം ഹൻസികയുമായാണ് എന്ന് പലകുറി അഹാന അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ‘ലൂക്ക’ എന്ന ചിത്രത്തിൽ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ച് ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

മുൻപും ഹൻസികയുമായി ബന്ധപ്പെട്ട, തന്റെ ഹൃദയത്തോട് ഏറെ​​​ അടുത്തു നിൽക്കുന്ന ഒരു പാട്ടോർമ അഹാന പങ്കുവച്ചിരുന്നു. ‘മകൾക്ക്’ എന്ന സിനിമയിലെ അദ്നൻ സമി പാടിയ ‘ചാഞ്ചാടിയാടി ഉറങ്ങൂ നീ’ എന്ന പാട്ടും അതിനു പിന്നിലെ ഒരു ഓർമ്മയുമാണ് അഹാന ഷെയർ ചെയ്തത്. ഹൻസികയെ കുട്ടിയായിരുന്നപ്പോൾ ഭക്ഷണം കഴിപ്പിക്കാൻ സ്ഥിരമായി പാടി കൊടുത്തിരുന്ന പാട്ടായിരുന്നു ഇതെന്നാണ് അഹാന പറയുന്നത്.

Also Read: എന്നും സ്വപ്നം കണ്ടിരുന്നയാൾ കൈ അകലത്തിൽ; ഇഷ്ടതാരത്തെ കണ്ട സന്തോഷത്തിൽ സായ് പല്ലവി

“ഹൻസു ഒരു കുഞ്ഞായിരിക്കുമ്പോൾ ഞാൻ ഈ പാട്ട് പാടിയാലേ അവൾ ഭക്ഷണം കഴിക്കുമായിരുന്നു. ഒരു പത്തുവയസ്സുകാരിയെ സംബന്ധിച്ച് എപ്പോഴും പാട്ടുപാടികൊടുക്കുക എന്നു പറയുന്നത് അത്ര ഓകെ ആയിരുന്നില്ല. അച്ഛന്റെ മൊബൈലിൽ ഞങ്ങൾ ഈ പാട്ടു റെക്കോർഡ് ചെയ്ത് ഹൻസുവിന് ഭക്ഷണം കൊടുക്കേണ്ട സമയങ്ങളിലൊക്കെ പ്ലേ ചെയ്യും. ഇതുകേട്ട് അവൾ സന്തോഷത്തോടെ പാട്ട് കേൾക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. മനോഹരമായ ആ ഓർമ്മയാൽ തന്നെ ഈ പാട്ടെന്റെ ഹൃദയത്തോട് ഏറെ അടുത്തുനിൽക്കുന്ന​ ഒന്നായി മാറുന്നു,” അഹാന കുറിച്ചതിങ്ങനെ. .

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ahaana krishna shares old childhood video of hansika krishna on 16th birthday

Next Story
മലയാളികൾക്ക് ഏറെയിഷ്ടമാണ് ഈ പെൺകുട്ടിയെk s chithra, k s chithra age, k s chithra songs, k s chithra hits, k s chithra birthday, k s chithra songs malayalam, k s chithra images, k s chithra tamil songs, k s chithra hindi songs list, k s chithra photos, k s chithra awards
The moderation of comments is automated and not cleared manually by malayalam.indianexpress.com
X