scorecardresearch
Latest News

സഹോദരിയുടെ ഒന്നാം പിറന്നാളിനു താന്‍ ചെയ്ത ആര്‍ട് വര്‍ക്കിന്റെ ഓര്‍മ്മകള്‍ പറഞ്ഞ് അഹാന; ചിത്രങ്ങള്‍

സഹോദരി ഹന്‍സികയുടെ 17 ാം പിറന്നാളിന്റെ ആഘോഷ ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ രസകരമായ ഒരു ഓര്‍മ്മയും അതോടൊപ്പം ഷെയര്‍ ചെയ്തിരിക്കുകയാണ് അഹാന.

സഹോദരിയുടെ ഒന്നാം പിറന്നാളിനു താന്‍ ചെയ്ത ആര്‍ട് വര്‍ക്കിന്റെ ഓര്‍മ്മകള്‍ പറഞ്ഞ് അഹാന; ചിത്രങ്ങള്‍

ഇൻസ്റ്റഗ്രാമിലെയും യൂട്യൂബിലെയുമെല്ലാം തിളങ്ങുന്ന താരമാണ് യുവനടി അഹാന കൃഷ്ണ. നടി, വ്‌ളോഗര്‍ എന്നീ നിലകളില്ലെല്ലാം അഹാന ഇന്നേറെ പ്രശസ്തയാണ്. യാത്രാ ചിത്രങ്ങളും വീഡിയോകളും പുത്തന്‍ ഫൊട്ടൊഷൂട്ടുകളുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഹാന.

സഹോദരി ഹന്‍സികയുടെ 17 ാം പിറന്നാളിന്റെ ആഘോഷ ചിത്രങ്ങല്‍ പങ്കുവച്ചപ്പോള്‍ രസകരമായ ഒരു ഓര്‍മ്മയും അതോടൊപ്പം ഷെയര്‍ ചെയ്തിരിക്കുകയാണ് അഹാന.

‘ഹന്‍സികയുടെ ഒന്നാം പിറന്നാളിനു ഞാന്‍ ഒരു ആര്‍ട് വര്‍ക്ക് ചെയ്തിരുന്നു. ഹന്‍സിക എന്നു ചാര്‍ട്ട് പേപ്പറില്‍ എഴുതി വീട്ടിലെ ഭിത്തിയിലൊട്ടിച്ചു വച്ചു. പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം അവളുടെ പിറന്നാളിനു ഞാന്‍ അതു വീണ്ടും ഓര്‍ത്തെടുക്കുന്നു’ അഹാന പറഞ്ഞു. ഹന്‍സിക എന്നെഴുതിയ ഒരു ചാര്‍ട്ട് പേപ്പര്‍ അഹാന പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളില്‍ കാണാനാകും. ഹന്‍സികാസ് ഡിസ്‌കോ പാര്‍ട്ടി എന്നാണ് പിറന്നാള്‍ ആഘോഷത്തിനു നല്‍കിയിരുന്ന പേര്. വീട്ടിലെ എല്ലാവരുടെയും പിറന്നാള്‍ ഗംഭീരമായി അഹാനയും കുടുംബവും ആഘോഷിക്കാറുണ്ട്.

അടി, നാന്‍സി റാണി എന്നിവയാണ് അഹാനയുടെ പുതിയ ചിത്രങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസിന്റെ ചിത്രമായ അടിയില്‍ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.’മീ, മൈസെല്‍ഫ് ആന്‍ഡ് ഐ’ എന്ന ഒരു വെബ് സീരീസിലും അഹാന അഭിനയിച്ചിരുന്നു. യൂട്യുബിലൂടെ പുറത്തിറങ്ങിയ സീരീസ് നല്ല പ്രതികരണങ്ങളാണ് നേടിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ahaana krishna shares memories of her sister hansikas first birthday