Latest News

ഹാപ്പിയല്ലേ?; ‘ലൂക്ക’യ്ക്ക് അഹാനയുടെ കത്ത്

‘ലൂക്ക’യുടെ രണ്ടാം വർഷത്തിൽ അഹാന

Ahaana Krishna, അഹാന കൃഷ്ണ, Ahaana Krishna photos, Ahaana Krishna luca, Luca movie, Luca movie memories, Luca 2nd anniversary

യുവതാരം അഹാന കൃഷ്ണയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നായിരുന്നു ‘ലൂക്ക’. ചിത്രം റിലീസ് ചെയ്ത് രണ്ടു വർഷം പൂർത്തിയാവുമ്പോൾ അഹാന പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ടൊവിനോ തോമസിനെയും അഹാനയേയും പ്രധാന കഥാപാത്രങ്ങളായി അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രത്തിൽ നിഹാരിക എന്ന കഥാപാത്രത്തെ ആയിരുന്നു അഹാന അവതരിപ്പിച്ചത്.

“പൗലൊ കൊയ്‌ലോ പറഞ്ഞത് ശരിയാണ്, നമ്മൾ തീവ്രമായി ആഗ്രഹിച്ചാൽ അത് നേടിത്തരാനായി ലോകം മുഴുവൻ നിങ്ങൾക്കായി ഗൂഢാലോചന നടത്തും,” അത്തരത്തിൽ തന്നെ തേടിയെത്തിയ ചിത്രമാണ് ‘ലൂക്ക’ എന്ന് മുൻപൊരു അവസരത്തിൽ അഹാന പറഞ്ഞിരുന്നു. ഇപ്പോഴിതാ, ലൂക്കയെ കുറിച്ച് വീണ്ടും സംസാരിക്കുകയാണ് അഹാന.

“ഇത് ലൂക്കയുടെയും നിഹാരികയുടെയും രണ്ടാം വർഷമാണിത്. കുട്ടികൾ പെട്ടെന്ന് വളർന്നു പ്രായമായവരായി മാറരുത് എന്ന് രക്ഷിതാക്കൾ ആഗ്രഹിക്കുന്നതുപോലെ, ഈ സിനിമയ്ക്ക് പെട്ടെന്ന് പ്രായമാകരുതെന്നും ആളുകൾ മറന്നുപോവരുതെന്നും ഞാനാഗ്രഹിക്കുന്നു. ലൂക്ക റിലീസ് ചെയ്ത ആ ദിവസത്തെ സന്തോഷം വീണ്ടും വീണ്ടു അനുഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, കുറഞ്ഞത് ഒരു തവണ കൂടി.”

“ഞാനെപ്പോഴും ലൂക്കയെ കുറിച്ച് സംസാരിക്കുന്നുവെന്ന് പറഞ്ഞ് ആളുകൾ എന്നെ കളിയാക്കാറുണ്ട്. മറ്റുള്ള അഭിനേതാക്കൾ അവരുടെ സിനിമകളെ കുറിച്ച് സംസാരിക്കുന്നതിലും കൂടുതൽ… ശരിയാണ്, അതിനൊരു കാരണം എനിക്ക് സംസാരിക്കാൻ മറ്റ് ചിത്രങ്ങൾ അധികമില്ല എന്നതാണ്. രണ്ടാമത്തെ കാര്യം, നിങ്ങൾ എന്തിനെയെങ്കിലും വളരെയധികം സ്നേഹിക്കുമ്പോൾ, നിങ്ങൾ ചെയ്യുന്നതിനെ കുറിച്ച് മറ്റുള്ളവർ എന്തു പറയുമെന്നോർത്ത് വിഷമിക്കാൻ സമയം കാണില്ല.”

പ്രിയപ്പെട്ട ലൂക്ക, നിഹാരിക….
കഴിഞ്ഞ വർഷം ഈ ദിവസം നിങ്ങളെ വിട്ടുപോകാൻ ഞാൻ ശ്രമിച്ചു. പക്ഷെ എനിക്ക് കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കി. ഞാനിപ്പോഴും നിങ്ങളെക്കുറിച്ച് വളരെയധികം ചിന്തിക്കുന്നു. നമ്മുടെ സിനിമയെക്കുറിച്ച് ആളുകൾ കുറച്ചുകൂടി സംസാരിക്കണമെന്ന് ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നു. നമ്മുടെ സിനിമയ്ക്ക് കൂടുതൽ ഡിജിറ്റൽ പ്രേക്ഷകരെ ലഭിക്കണമെന്ന് ഞാൻ ഇപ്പോഴും പ്രാർത്ഥിക്കുന്നു. എന്റെ ശ്വാസം നിലനിൽക്കുന്നിടത്തോളം കാലം നിങ്ങൾ രണ്ടുപേരെയും എന്നിൽ നിലനിർത്തും. എന്തുകൊണ്ടാണെന്ന് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

ഒരു അഭിനേത്രിയെന്ന നിലയിൽ എന്റെ കരിയറിലെ 7 വർഷത്തിനിടെ, നിങ്ങളാണ് എനിക്ക് ആദ്യമായി ഒരു ഐഡന്റിറ്റി നൽകിയത്. ഞാൻ ഇപ്പോഴും അത് മുറുകെ പിടിക്കുന്നു.

വരും വർഷങ്ങളിൽ മറ്റ് കഥകൾ എനിക്ക് എന്റെ കഴിവ് തെളിയിക്കാനുള്ള അവസരം നൽകുമായിരിക്കും… എന്നിരുന്നാലും പ്രതീക്ഷയായി, സന്തോഷമായി, ഉറപ്പായി ഞാൻ നിങ്ങളെ മുറുകെ പിടിക്കും. അതെന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും വീണ്ടും വീണ്ടും സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുകയും ചെയ്യും.

ലൂക്ക, നിഹാരിക… ധാരാളം സ്നേഹവും കുഞ്ഞുങ്ങളും പെയിന്റും പേപ്പറുമൊക്കെയായി നിങ്ങൾ രണ്ടുപേരും അവിടെ സന്തോഷമായിരിക്കുകയാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

Read more: കടലിൽ ചാടുന്നതിനു തൊട്ടുമുൻപുള്ള ചിത്രം; ഭയത്തെ മറികടന്ന കഥ പറഞ്ഞ് അഹാന

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ahaana krishna shares luca movie memories 2nd anniversary

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express