സോഷ്യൽ മീഡിയയുടെ പ്രിയതാരമാണ് നടി അഹാന കൃഷ്ണ. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമൊക്കെ സജീവമാണ് അഹാന. അഭിനേത്രി എന്നതിനപ്പുറം സംവിധാനത്തോടും താൽപ്പര്യമുള്ള അഹാന സംവിധാനം ചെയ്ത ‘തോന്നൽ’ എന്ന മ്യൂസിക് ആൽബവും അടുത്തിടെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ, കാശ്മീരിൽ അവധിക്കാലം ആഘോഷിക്കുകയാണ് അഹാന. കാശ്മീർ യാത്രയുടെ വിശേഷങ്ങളും അവിടെ നിന്നുള്ള ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. ഒരു സൂപ്പർസ്റ്റാറിനെ പോലെ ആദ്യക്കാഴ്ചയിൽ തന്നെ കാശ്മീർ തന്റെ ഹൃദയം കവർന്നു എന്നാണ് അഹാന കുറിക്കുന്നത്. “ഹലോ.. കാശ്മീർ! നേരിട്ട് എന്റെ ഹൃദയത്തിലേക്ക് എന്തൊരു സൂപ്പർ-സ്റ്റാർ എൻട്രിയാണ് നിങ്ങൾ നടത്തിയത്. നിന്നെ കുറിച്ചുള്ള എന്റെ ആദ്യ ഓർമ്മയായി ഞാനിതെന്നും കാത്തുസൂക്ഷിക്കും.” ഭൂമിയിലെ പറുദീസയിലൊരു മഞ്ഞുകാലമെന്നാണ് അഹാന കാശ്മീർ യാത്രയെ വിശേഷിപ്പിക്കുന്നത്.
പരമ്പരാഗത കാശ്മീരി വേഷത്തിലുള്ള ചിത്രങ്ങളും അഹാന ഷെയർ ചെയ്തിട്ടുണ്ട്.











‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു അഹാനയുടെ സിനിമാ അരങ്ങേറ്റം. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നിവയാണ് റിലീസ് ചെയ്ത മറ്റുചിത്രങ്ങൾ. നാന്‍സി റാണി, അടി എന്നിവയാണ് റിലീസിനൊരുങ്ങുന്ന അഹാന ചിത്രങ്ങൾ.