Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

കടലിൽ ചാടുന്നതിനു തൊട്ടുമുൻപുള്ള ചിത്രം; ഭയത്തെ മറികടന്ന കഥ പറഞ്ഞ് അഹാന

ഭയം കൊണ്ട് ഞാൻ ചാടേണ്ട എന്നു തീരുമാനിച്ചാൽ പിന്നീട് അതെന്റെ ജീവിതത്തിൽ ഞാനെടുക്കേണ്ട പല തീരുമാനങ്ങളെയും ബാധിക്കും

Ahaana Krishna, Ahaana Krishna photos, Ahaana Krishna videos, Scuba Jump experience , Ahaana Krishna instagram

യുവതാരങ്ങളിൽ ശ്രദ്ധേയായ അഹാന കൃഷ്ണ സോഷ്യൽ മീഡിയയിലെയും സ്റ്റാറാണ്. ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് ഈ ഇരുപത്തിനാലുകാരിയ്ക്ക് ഉള്ളത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും ട്രോളുകളും വിമർശനങ്ങളുമെല്ലാം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അടുത്തിടെയാണ് ഇൻസ്റ്റഗ്രാമിൽ രണ്ടു മില്യൺ ഫോളേവേഴ്സ് ആയ സന്തോഷം താരം പങ്കുവച്ചത്.

ഇപ്പോഴിതാ, അഹാന പങ്കുവയ്ക്കുന്ന ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. ജീവിതത്തിലെ ആദ്യത്തെ സ്കൂബ ഡൈവിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് അഹാന.

“കടലിലേക്ക് ചാടുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപ്. സത്യം പറഞ്ഞാൽ, ഞാൻ ചിരിക്കുന്നുണ്ടെങ്കിലും മരിക്കാനാണോ ഞാൻ പണം നൽകിയതെന്നായിരുന്നു അപ്പോഴത്തെ ആലോചന. പക്ഷേ എനിക്കറിയാമായിരുന്നു, ഭയം കൊണ്ട് ഞാൻ ചാടേണ്ട എന്നു തീരുമാനിച്ചാൽ പിന്നീട് അതെന്റെ ജീവിതത്തിൽ ഞാനെടുക്കേണ്ട പല തീരുമാനങ്ങളെയും ബാധിക്കും. ഭയം കൊണ്ട് ഒന്നും ചെയ്യാതിരിക്കുന്ന അവസ്ഥ വരരുതെന്ന് ഞാൻ തീരുമാനിച്ചു. അതിനാൽ എന്റെ ഭയത്തെ പിൻസീറ്റിലേക്ക് മാറ്റി, 36 അടിയോളം ആഴമുള്ള ആ കടലിലേക്ക് ചാടാൻ തീരുമാനിച്ചു, അത് എങ്ങനെയായിരിക്കും എന്നൊരു സൂചനയുമില്ലെങ്കിലും. ഭയം തോന്നുന്നതിൽ കുഴപ്പമില്ല, പാതി വഴിയിൽ ശ്രമം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. ഭയക്കരുത്, വിജയം സുനിശ്ചിതമാണെന്ന് മാത്രം എപ്പോഴും ഓർക്കുക. ” അഹാന കുറിക്കുന്നു.

 

View this post on Instagram

 

A few minutes before jumping into the ocean. To be honest , though I’m smiling here , this was one of those moments where I was contemplating whether I was paying money to die. But I also knew that , if I chose not to jump because I was scared , that one decision would affect a lot of other decisions in my life later on. Where in , I’d choose not to do something because I was scared. So by choosing to keep my fears on the backseat and jumping 36 feet into the ocean without having any clue what it would be like wasn’t just about that 1 Scuba Jump , instead it was a Catalyst that’s going to alter so many more decisions for the better. It’s okay to feel afraid. It’s okay to want to quit. Just remind yourself that ~ Darr ke aage Jeet hai

A post shared by Ahaana Krishna (@ahaana_krishna) on

Read more: എന്റെ ഫോട്ടോഷൂട്ടിന് ലൈറ്റും സ്റ്റാന്റും പിടിക്കാൻ എനിക്ക് വേറൊരാളുടെ ആവശ്യമില്ല; ചിത്രങ്ങൾ പങ്കുവച്ച് അഹാന

അഹാന മാത്രമല്ല, അഹാനയുടെ കുടുംബവും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം സജീവമാണ്. അച്ഛൻ കൃഷ്ണകുമാർ, ​അമ്മ സിന്ധു, അഹാന, അനിയത്തിമാരായ ദിയ, ഇഷാനി, ഹൻസിക തുടങ്ങി ആറുപേർക്കും യൂട്യൂബ് ചാനലുകളുണ്ട്. അടുത്തിടെ അഹാനയ്ക്കും സഹോദരിമാർക്കും യൂട്യൂബിൽ നിന്നും സിൽവർ പ്ലേ ബട്ടൺ അവാ‍‍ര്‍ഡ് ലഭിച്ചിരുന്നു. ഒരു കുടുംബത്തിലെ നാലുപേർക്ക് ഒന്നിച്ച് ലഭിച്ച അപൂര്‍വ്വ ഭാഗ്യത്തിൽ സന്തോഷമുണ്ടെന്ന് അഹാന പറഞ്ഞിരുന്നു.

 

View this post on Instagram

 

SOOO much of your Love came home recently from Youtube in the form of some Silver Thanks

A post shared by Ahaana Krishna (@ahaana_krishna) on

അച്ഛൻ കൃഷ്ണകുമാറിന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. പിറകെ, ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം ആണ് ഹൻസിക അവതരിപ്പിച്ചത്. ഇപ്പോൾ മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെ ഇഷാനിയും അഭിനയരംഗത്തേക്ക് കടക്കുകയാണ്.

Read more: ഓർമകളിൽ നിന്നൊരു ബ്ലാക്ക് ആൻഡ് വൈറ്റ്ചിത്രം; ഇതിപ്പോ അഹാനയെ പോലുണ്ടല്ലോ എന്ന് ആരാധകർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ahaana krishna shares her scuba jump experience

Next Story
ജനലിനപ്പുറം മലനിരകൾ; ബോളിവുഡ് താരത്തിന്റെ മനോഹര വീടിന്റെ ദൃശ്യങ്ങൾ കാണാംKangana Ranaut, Kangana Ranaut house, Kangana Ranaut manali house, Kangana Ranaut house video, Kangana Ranaut house photos, Bollywood celebrity homes, Kangana Ranaut home, Kangana home, കങ്കണ റണാവത്ത്
The moderation of comments is automated and not cleared manually by malayalam.indianexpress.com