scorecardresearch
Latest News

മാലിയിലെ പ്രിയപ്പെട്ട ഓർമ; ഞങ്ങൾക്കിടയിലെ അസാധ്യ കെമിസ്ട്രി നോക്കൂവെന്ന് അഹാന

മാലിദ്വീപിലെ ഏറ്റവും പ്രിയപ്പെട്ട ഓർമയാണ് ഡെന്നിസെന്ന് അഹാന പറയുന്നു

മാലിയിലെ പ്രിയപ്പെട്ട ഓർമ; ഞങ്ങൾക്കിടയിലെ അസാധ്യ കെമിസ്ട്രി നോക്കൂവെന്ന് അഹാന

ലോക്ക്ഡൗൺ കാലത്ത് ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമായ നടിമാരിലൊരാളാണ് അഹാന കൃഷ്ണ. സഹോദരിമാർക്കൊപ്പവും അച്ഛൻ കൃഷ്ണകുമാറിനൊപ്പമുളള തമാശകരമായ നിമിഷങ്ങളും ബാല്യകാല ചിത്രങ്ങളും അഹാന ഇടയ്ക്കിടയ്ക്ക് പോസ്റ്റ് ചെയ്യുന്നുണ്ട്. ഇക്കുറി തന്റെ മാലിദ്വീപ് യാത്രയുടെ ഓർമകളാണ് അഹാന പങ്കു വച്ചിരിക്കുന്നത്.

Read More: മാലിദ്വീപിൽ അവധിക്കാലം ആഘോഷിച്ച് അഹാനയും സഹോദരിമാരും; ചിത്രങ്ങൾ

Read More: ഈ കേക്കെന്താ എന്നെപ്പോലെ? അഹാനയ്ക്ക് കിട്ടിയ സർപ്രൈസ്

അവിടെ വച്ച് പരിചയപ്പെട്ട ഡെന്നിസ് എന്ന കുട്ടിയുടെ കൂടെയുള്ള ചിത്രങ്ങളാണ് അഹാന പങ്കുവച്ചിരിക്കുന്നത്. മാലിദ്വീപിലെ ഏറ്റവും പ്രിയപ്പെട്ട ഓർമയാണ് ഡെന്നിസെന്ന് അഹാന പറയുന്നു.

ചിത്രങ്ങൾക്ക് പുറമേ മാലിദ്വീപ് യാത്രയെ കുറിച്ചുള്ള തന്റെ വ്ലോഗും അഹാന പങ്കുവച്ചിട്ടുണ്ട്. മാലിദ്വീപിലെ വിശേഷങ്ങളാണ് അഹാന പറയുന്നത്.

അടുത്തിടെ താനൊരു കേക്ക് ഉണ്ടാക്കാൻ ശ്രമിച്ചതിന്റെ കഥ പറയുന്ന ഒരു വീഡിയോ അഹാന പങ്കുവച്ചിരുന്നു. താനൊരു കേക്ക് ഉണ്ടാക്കാൻ പോവുകയാണെന്നും ഏറെ നാളായി താനത് ആഗ്രഹിക്കുകയാണെന്നും അഹാന വീഡിയോയിൽ പറയുന്നു. പക്ഷേ യഥാർഥത്തിൽ കേക്ക് ഉണ്ടാക്കിയത് അഹാനയായിരുന്നില്ല. മിയാസ് കപ് ബേക്കറി അഹാനയ്ക്ക് നൽകിയ സർപ്രൈസായിരുന്നു ആ കേക്ക്. അഹാനയുടെ വസ്ത്രത്തിന്റെ അതേ ഡിസൈനിലായിരുന്നു കേക്ക് തയ്യാറാക്കിയത്. ഈ സർപ്രൈസ് എങ്ങനെ വ്യത്യസ്തമായി ആരാധകർക്കു മുന്നിലെത്തിക്കാമെന്നു ചിന്തിച്ചതിൽനിന്നാണ് ഈ വീഡിയോ ഉണ്ടായതെന്ന് അഹാന പറഞ്ഞിരുന്നു.

അഹാനയുടെ വസ്ത്രത്തിന്റെ അതേ മോഡലിൽ കേക്ക് നിർമ്മിക്കാനുണ്ടായ കാരണം മിയാസ് കപ് കേക്കറി അവരുടെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിരുന്നു. ”ഫാഷൻ കേക്ക് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചപ്പോഴാണ് പെട്ടെന്ന് അഹാന മനസ്സിലേക്ക് എത്തിയത്. മഞ്ഞ എന്റെ പ്രിയപ്പെട്ട നിറമാണ്, അഹാനയുടെ ഈ വസ്ത്രം എനിക്ക് വളരെ ഇഷ്ടമാണ്. അങ്ങനെ അതൊരു കേക്കാക്കി മാറ്റാൻ ശ്രമിച്ചു. വസ്ത്രത്തിന്റെ മോഡലിൽ കേക്ക് ഉണ്ടാക്കുന്നത് ആദ്യമായാണ്. അഹാനയ്ക്ക് ഈ കേക്ക് ഇഷ്ടപ്പെടുമെന്ന് കരുതുന്നു.” അഹാന കൃഷ്ണ കേക്ക് എന്നാണ് അവർ ഇതിന് പേരിട്ടത്. ഈ കേക്ക് അഹാനയ്ക്ക് സർപ്രൈസായി നൽകുകയായിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ahaana krishna shares her maldives memories