സങ്കടം വരുമ്പോഴെല്ലാം ഞാനീ ചിത്രങ്ങൾ നോക്കും; പ്രിയ നായിക പറയുന്നു

“എന്നെ ബാധിക്കുന്ന ഏത് പ്രശ്‌നങ്ങളും അപ്പോൾ തന്നെ ഇല്ലാതാവും. മിക്കവാറും മാജിക്ക് പോലെ, എന്റെ മനസ്സ് സന്തോഷകരമായ ഒരിടത്തേക്ക് യാത്ര പോകുന്നു,”

Ahaana, അഹാന കൃഷ്ണ, Ahaana Krishna, Ahaana photos, Ahaana childhood pics, ahaana childhood photos, iemalayalam

യുവതാരങ്ങളിൽ ശ്രദ്ധേയായ അഹാന കൃഷ്ണ സോഷ്യൽ മീഡിയയിലെയും സ്റ്റാറാണ്. ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് ഈ ഇരുപത്തിനാലുകാരിയ്ക്ക് ഉള്ളത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും ട്രോളുകളും വിമർശനങ്ങളുമെല്ലാം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അടുത്തിടെയാണ് ഇൻസ്റ്റഗ്രാമിൽ രണ്ടു മില്യൺ ഫോളേവേഴ്സ് ആയ സന്തോഷം താരം പങ്കുവച്ചത്.

ഇപ്പോഴിതാ തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചുകൊണ്ട് മനോഹരമായൊരു കുറിപ്പ് അഹാന പോസ്റ്റ് ചെയ്തിരിക്കുന്നു.

“എന്തെങ്കിലും സങ്കടം തോന്നുമ്പോഴെല്ലാം അപ്പോൾ തന്നെ ഞാനെന്റെ ബാല്യകാല ചിത്രങ്ങളെടുത്ത് നോക്കും.. എന്നെ ബാധിക്കുന്ന ഏത് പ്രശ്‌നങ്ങളും അപ്പോൾ തന്നെ ഇല്ലാതാവും. മിക്കവാറും മാജിക്ക് പോലെ, എന്റെ മനസ്സ് സന്തോഷകരമായ ഒരിടത്തേക്ക് യാത്ര പോകുന്നു,” എന്നാണ് അഹാന ചിത്രത്തോടൊപ്പം കുറിച്ചത്.

അഹാന മാത്രമല്ല, അഹാനയുടെ കുടുംബവും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം സജീവമാണ്. അച്ഛൻ കൃഷ്ണകുമാർ, ​അമ്മ സിന്ധു, അഹാന, അനിയത്തിമാരായ ദിയ, ഇഷാനി, ഹൻസിക തുടങ്ങി ആറുപേർക്കും യൂട്യൂബ് ചാനലുകളുണ്ട്. അടുത്തിടെ അഹാനയ്ക്കും സഹോദരിമാർക്കും യൂട്യൂബിൽ നിന്നും സിൽവർ പ്ലേ ബട്ടൺ അവാ‍‍ര്‍ഡ് ലഭിച്ചിരുന്നു. ഒരു കുടുംബത്തിലെ നാലുപേർക്ക് ഒന്നിച്ച് ലഭിച്ച അപൂര്‍വ്വ ഭാഗ്യത്തിൽ സന്തോഷമുണ്ടെന്ന് അഹാന പറഞ്ഞിരുന്നു.

 

View this post on Instagram

 

SOOO much of your Love came home recently from Youtube in the form of some Silver Thanks

A post shared by Ahaana Krishna (@ahaana_krishna) on

അച്ഛൻ കൃഷ്ണകുമാറിന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. പിറകെ, ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം ആണ് ഹൻസിക അവതരിപ്പിച്ചത്. ഇപ്പോൾ മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെ ഇഷാനിയും അഭിനയരംഗത്തേക്ക് കടക്കുകയാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ahaana krishna shares her childhood photo on instagram

Next Story
കണ്ണ് പഴുത്ത് ചീഞ്ഞിരിക്കാണ് സാർ; രസകരമായ ചിത്രങ്ങളുമായി റിമിയും വിധുവുംVidhu Prathap, വിധു പ്രതാപ്, Sithara Krishnakumar, സിതാര കൃഷ്ണകുമാർ, Jyotsna, Rimi Tomy, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com