scorecardresearch

ഗോവയിൽ ചുറ്റിക്കറങ്ങിയും പ്രേത പള്ളി സന്ദർശിച്ചും അഹാന; ചിത്രങ്ങൾ

ഗോവൻ യാത്രാചിത്രങ്ങളുമായി അഹാന

ഗോവൻ യാത്രാചിത്രങ്ങളുമായി അഹാന

author-image
Entertainment Desk
New Update
Ahaana Krishna, Ahaana, Ahaana actress

നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. പ്രിയപ്പെട്ടവർക്കായി സർപ്രൈസ് ഒരുക്കാനും എന്നെന്നും ഓർക്കാവുന്ന മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാനുമൊക്കെ എപ്പോഴും അഹാന സമയം കണ്ടെത്താറുണ്ട്.യാത്രകളെ വളരെ ഏറെ ഇഷ്‌ടപ്പെടുന്ന താരം യാത്രാചിത്രങ്ങളും ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്. കാശ്‌മീർ, സിംഗപ്പൂർ യാത്രയ്ക്കിടയിൽ അഹാന പകർത്തിയ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

Advertisment

ഗോവയിൽ നിന്നുള്ള ചിത്രങ്ങളാണ് അഹാന ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. കൂട്ടുക്കാരി റിയയ്ക്കൊപ്പമാണ് അഹാനയുടെ ഇത്തവണത്തെ ട്രിപ്പ്. ഗോവൻ യാത്രയിലെ ആദ്യ ദിവസം എന്തെല്ലാമാണ് ചെയ്‌തതെന്നു വിശദീകരിക്കുന്നുണ്ട് അഹാന. "പ്രദേശത്തെ ക്യൂട്ട് റോഡിലൂടെ നടന്നു, മനോഹരമായ ഗോവൻ ഭക്ഷണം കഴിച്ചു, ഗോവയിലെ ഏറ്റവും ഭയാനകമായ പള്ളിയും സന്ദർശിച്ചു" അഹാന ചിത്രങ്ങൾക്കു താഴെ കുറിച്ചു.

ചിത്രത്തിൽ അഹാന അണിഞ്ഞിരിക്കുന്ന വസ്ത്രത്തിന്റെ ഭംഗിയെക്കുറിച്ചും അഹാനയെപ്പറ്റിയൊക്കെ വർണിച്ചുള്ള കമന്റുകൾ ചിത്രങ്ങൾക്ക് താഴെ നിറഞ്ഞിട്ടുണ്ട്.

Advertisment

'അടി', 'നാന്‍സി റാണി' എന്നിവയാണ് അഹാനയുടെ പുതിയ ചിത്രങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസിന്റെ ചിത്രമായ അടിയില്‍ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.ചിത്രത്തിന്റെ പോസ്റ്റര്‍ അഹാനയുടെ പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.'മീ, മൈസെല്‍ഫ് ആന്‍ഡ് ഐ' എന്ന ഒരു വെബ് സീരീസിലും അഹാന അഭിനയിച്ചിരുന്നു. യൂട്യുബിലൂടെ പുറത്തിറങ്ങിയ സീരീസ് നല്ല പ്രതികരണങ്ങളാണ് നേടിയത്.

Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: